ഗ്രൂപ്പ് പോരിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്; ഹാര്‍ദ്ദിക് വന്നതും നെറ്റ്‌സ് വിട്ട് രോഹിത്തും സൂര്യയും?

രോഹിത്തും ഹാര്‍ദ്ദിക്കും തമ്മില്‍ അത്ര നല്ല ബന്ധത്തിലല്ല എന്നും നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ട്
ഗ്രൂപ്പ് പോരിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്; ഹാര്‍ദ്ദിക് വന്നതും നെറ്റ്‌സ് വിട്ട് രോഹിത്തും സൂര്യയും?

മുംബൈ: മുംബൈ ഇന്ത്യന്‍സില്‍ താരങ്ങള്‍ക്കിടയില്‍ തന്നെ ഭിന്നതയുണ്ടെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ അതിന്റെ സാധ്യത ഉറപ്പിക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. മുംബൈ ഇന്ത്യന്‍സിന്റെ നെറ്റ്‌സ് സെഷനിടെ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ എത്തിയതും രോഹിത്തും സൂര്യകുമാര്‍ യാദവും പരിശീലനം നിര്‍ത്തി പോയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ കഴിഞ്ഞ മത്സരത്തിന് മുന്നെയാണ് സംഭവം. നെറ്റ്‌സില്‍ ബാറ്റുചെയ്തതിന് ശേഷം സൂര്യകുമാറിനും തിലക് വര്‍മ്മയ്ക്കുമൊപ്പം ഇരിക്കുകയായിരുന്നു മുന്‍ ക്യാപ്റ്റന്‍ രോഹിത്. ഇതിനിടെ ഹാര്‍ദിക് പരിശീലനത്തിന് വരുന്നത് കണ്ടതും രോഹിത്തും സൂര്യകുമാറും തിലകും ഗ്രൗണ്ടിന്റെ മറുഭാഗത്തേക്ക് പോയെന്നാണ് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഗ്രൂപ്പ് പോരിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്; ഹാര്‍ദ്ദിക് വന്നതും നെറ്റ്‌സ് വിട്ട് രോഹിത്തും സൂര്യയും?
രോഹിത് ലോകകപ്പിന് ശേഷം വിരമിച്ചേക്കും?; കാരണം ഹാര്‍ദ്ദിക് പാണ്ഡ്യയെന്ന് റിപ്പോര്‍ട്ട്

രോഹിത്തും ഹാര്‍ദ്ദിക്കും തമ്മില്‍ അത്ര നല്ല ബന്ധത്തിലല്ല എന്നും നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ട്. മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനം രോഹിത്തില്‍ നിന്നും ഹാര്‍ദ്ദിക്കിന് കൈമാറിയതിന് ശേഷമാണ് ടീമില്‍ അസ്വാരസ്യങ്ങള്‍ രൂക്ഷമായി തുടങ്ങിയത്. സംഭവത്തില്‍ വലിയ ആരാധക പ്രതിഷേധവും ഉണ്ടായിരുന്നു. സഹതാരങ്ങള്‍ക്കിടയിലും ഇതില്‍ അഭിപ്രായഭിന്നതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com