ചെന്നൈയ്ക്കെതിരെ റണ്‍സ് അടിച്ചുകൂട്ടണമെന്ന് റോയല്‍സിന് ഉദ്ദേശ്യമില്ലായിരുന്നു: സംഗക്കാര

'ചെന്നൈ മികച്ച രീതിയില്‍ ബൗള്‍ ചെയ്തു'
ചെന്നൈയ്ക്കെതിരെ റണ്‍സ് അടിച്ചുകൂട്ടണമെന്ന് റോയല്‍സിന് ഉദ്ദേശ്യമില്ലായിരുന്നു: സംഗക്കാര

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ റണ്‍സ് എടുക്കണമെന്ന് രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റര്‍മാര്‍ക്ക് ഒരു ഉദ്ദേശ്യവും ഉണ്ടായിരുന്നില്ലെന്ന് പരിശീലകന്‍ കുമാര്‍ സംഗക്കാര. ചെന്നൈയ്‌ക്കെതിരെ ആദ്യം ബാറ്റുചെയ്ത രാജസ്ഥാന് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് മാത്രമാണ് നേടാനായത്. മറുപടി ബാറ്റിങ്ങില്‍ പത്ത് പന്തുകള്‍ ബാക്കിനില്‍ക്കേ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ വിജയത്തിലെത്തുകയും ചെയ്തു. മത്സരശേഷം രാജസ്ഥാന്റെ പരാജയകാരണം വിശദീകരിക്കുകയായിരുന്നു സംഗക്കാര.

ചെന്നൈയ്ക്കെതിരെ റണ്‍സ് അടിച്ചുകൂട്ടണമെന്ന് റോയല്‍സിന് ഉദ്ദേശ്യമില്ലായിരുന്നു: സംഗക്കാര
സഞ്ജുവിന്റെ മത്സരം സഞ്ജുവിനോട് തന്നെ; ഐപിഎല്ലില്‍ തകര്‍പ്പന്‍ നേട്ടത്തില്‍ രാജസ്ഥാന്‍ നായകന്‍

'പിച്ച് മന്ദഗതിയിലായിരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു. അതുപോലെ തന്നെ നടക്കുകയും ചെയ്തു. ചെന്നൈ നന്നായി പന്തെറിഞ്ഞെന്ന് ഞാന്‍ കരുതുന്നു. ബാറ്റിങ്ങിലേക്ക് വന്നാല്‍ മധ്യനിര ബാറ്റര്‍മാര്‍ക്ക് റണ്‍സ് അടിച്ചുകൂട്ടണമെന്ന് യാതൊരു ഉദ്ദേശ്യവും ഉണ്ടായിരുന്നില്ല. ആദ്യത്തെ കുറച്ച് പന്തുകളില്‍ ഡോട്ട് ബോളുകള്‍ വന്നത് ഞങ്ങളുടെ വേഗത കുറച്ചു', മത്സരശേഷം സംഗക്കാര വ്യക്തമാക്കി.

'വിടവുകള്‍ നോക്കി കളിക്കുന്നതിലും വിക്കറ്റുകള്‍ക്കിടയിലെ ഓട്ടത്തിലും ഞങ്ങള്‍ പിന്നിലായി. ചെന്നൈയിലെ ചൂടില്‍ താരങ്ങള്‍ വലഞ്ഞിരുന്നുവെന്നത് ശരിയാണ്. പക്ഷേ ചെന്നൈ മികച്ച രീതിയില്‍ ബൗള്‍ ചെയ്തു. 25 മുതല്‍ 30 റണ്‍സ് വരെ ഞങ്ങള്‍ക്ക് കുറവുണ്ടായിരുന്നു. ആ പിച്ചില്‍ 170 മുതല്‍ 180 റണ്‍സ് വരെ പിറക്കേണ്ടിയിരുന്നു. എന്നാല്‍ ഞങ്ങള്‍ ഒരുപാട് പിന്നിലായിപ്പോയി', സംഗക്കാര കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com