സഞ്ജുവിനും സംഘത്തിനും കനത്ത തിരിച്ചടി; ജോസ് ബട്‌ലര്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങി

രാജസ്ഥാന് വേണ്ടി രണ്ട് സെഞ്ച്വറി നേടാന്‍ താരത്തിന് സാധിച്ചു
സഞ്ജുവിനും സംഘത്തിനും കനത്ത തിരിച്ചടി; ജോസ് ബട്‌ലര്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങി

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഒരുങ്ങുന്ന രാജസ്ഥാന്‍ റോയല്‍സിന് കനത്ത തിരിച്ചടി. റോയല്‍സിന്റെ സൂപ്പര്‍ താരം ജോസ് ബട്‌ലര്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങി. ടി20 ലോകകപ്പിന്റെ ഒരുക്കങ്ങള്‍ക്ക് വേണ്ടിയാണ് ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനായ ബട്‌ലര്‍ നാട്ടിലേക്ക് തിരിച്ചുപോയത്. ബാക്കിയുള്ള രണ്ട് ലീഗ് മത്സരങ്ങളിലും പ്ലേ ഓഫ് മത്സരങ്ങളിലും റോയല്‍സിന് ജോസ് ബട്‌ലറുടെ സേവനം ഇനി ലഭ്യമാകില്ല.

ലോകകപ്പിന് മുന്നോടിയായി പാകിസ്താനെതിരെ നാല് ടി20 മത്സങ്ങള്‍ ഇംഗ്ലണ്ട് കളിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ടീം ക്യാപ്റ്റനായ ബട്‌ലറെ നേരത്തെ തിരിച്ചുവിളിക്കാന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് നിര്‍ബന്ധിതരാവുകയായിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല് ഇംഗ്ലീഷ് താരങ്ങള്‍ നാട്ടിലേക്ക് മടങ്ങും. മെയ് 22നാണ് പാകിസ്താനെതിരായ ഇംഗ്ലണ്ടിന്റെ ആദ്യ ടി20 മത്സരം.

നിലവിലെ ഐപിഎല്‍ സീസണില്‍ പ്രതീക്ഷിച്ച ഫോമിലല്ല ബട്‌ലര്‍ കളിക്കുന്നത്. എങ്കിലും രാജസ്ഥാന് വേണ്ടി രണ്ട് സെഞ്ച്വറി നേടാന്‍ താരത്തിന് സാധിച്ചു. 11 മത്സരങ്ങളില്‍ നിന്ന് 359 റണ്‍സാണ് ബട്‌ലറിന്റെ സമ്പാദ്യം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com