ആർസിബിക്ക് അഞ്ചിന്റെ പഞ്ച്; പോയിന്റ് ടേബിളിൽ മുന്നേറ്റം

ഡൽഹി നിരയിൽ അക്സർ പട്ടേൽ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.
ആർസിബിക്ക് അഞ്ചിന്റെ പഞ്ച്; പോയിന്റ് ടേബിളിൽ മുന്നേറ്റം

ബെം​ഗളൂരു: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ പ്ലേ ഓഫ് പോരാട്ടം കടുപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു. ഡൽഹി ക്യാപിറ്റൽസിനെ 47 റൺസിന് വീഴ്ത്തിയാണ് ബെം​ഗളൂരു ജയം ആഘോഷിക്കുന്നത്. ഇതോടെ 13 മത്സരങ്ങൾ പിന്നിടുന്ന റോയൽ ചലഞ്ചേഴ്സിന് 12 പോയിന്റായി. ചെന്നൈ സൂപ്പർ കിം​ഗ്സുമായുള്ള അവസാന മത്സരം വിജയിച്ചാൽ ഒരു പക്ഷേ പ്ലേ ഓഫ് കളിക്കാൻ ബെം​ഗളൂരുവും ഉണ്ടാകും.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബെം​ഗളൂരു ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു. 52 റൺസെടുത്ത രജത് പാട്ടിദാറാണ് ടോപ് സ്കോറർ. വിൽ ജാക്സ് 41 റൺസുമായി ശക്തമായ പിന്തുണ നൽകി. അവസാന കാമറൂൺ ​ഗ്രീൻ 32 റൺസെടുത്ത് പുറത്താകാതെ നിന്നു. വിരാട് കോഹ്‌ലി 27 റൺസെടുത്ത് പുറത്തായി.

ആർസിബിക്ക് അഞ്ചിന്റെ പഞ്ച്; പോയിന്റ് ടേബിളിൽ മുന്നേറ്റം
ഒറ്റ മത്സരം ബാക്കിയാക്കി ഒന്നാമതെത്തി; ഒറ്റ ​ഗോളിന് ​ഗണ്ണേഴ്സ് ജയം

മറുപടി പറഞ്ഞ ഡൽഹി നിരയിൽ അക്സർ പട്ടേൽ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. 39 പന്തിൽ അഞ്ച് ഫോറും മൂന്ന് സിക്സും സഹിതം താരം 57 റൺസെടുത്തു. മറ്റാർക്കും തിളങ്ങാനാകാതെ വന്നതോടെ ഡൽഹി 140 റൺസിൽ എല്ലാവരും പുറത്തായി. റോയൽ ചലഞ്ചേഴ്സിനായി യാഷ് ദയാൽ മൂന്ന് വിക്കറ്റുകളെടുത്തു. ജയത്തോടെ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തേയ്ക്ക് ഉയരാനും ബെം​ഗളൂരുവിന് കഴിഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com