സഞ്ജു പറഞ്ഞതാണ് ശരി; ടി20 ക്രിക്കറ്റിന്റെ ഭാവി ആ ട്രെന്‍ഡായിരിക്കുമെന്ന് സൗരവ് ഗാംഗുലി

'ഐപിഎല്ലില്‍ ഇപ്പോള്‍ 240, 250 പോലുള്ള വലിയ സ്‌കോറുകള്‍ സ്ഥിരമായി കാണാറുണ്ട്'
സഞ്ജു പറഞ്ഞതാണ് ശരി; ടി20 ക്രിക്കറ്റിന്റെ ഭാവി ആ ട്രെന്‍ഡായിരിക്കുമെന്ന് സൗരവ് ഗാംഗുലി

മുംബൈ: ടി20 ക്രിക്കറ്റില്‍ 240, 250 പോലുള്ള വലിയ സ്‌കോറുകള്‍ ഇനി സ്ഥിരമായി കാണാനാകുമെന്ന് മുന്‍ താരം സൗരവ് ഗാംഗുലി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഈ സീസണില്‍ ടീമുകള്‍ പലതവണ 250 റണ്‍സിനപ്പുറം വളരെ അനായാസമായി സ്‌കോര്‍ ചെയ്യുന്നത് കണ്ടു. ഭാവിയിലും ഇത് തുടരുമെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.

'ടി20യില്‍ വലിയ സ്‌കോറുകള്‍ അടിച്ചുകൂട്ടുക എന്നതായിരിക്കും ഭാവിയിലെ ട്രെന്‍ഡ്. ടി20 ക്രിക്കറ്റ് കരുത്ത് തെളിയിക്കുന്നതിനുള്ള പോരാട്ടമായി മാറിയിരിക്കുന്നു. ഇനി നടക്കാന്‍ പോകുന്നതും അതുതന്നെയായിരിക്കും. ഇക്കാര്യത്തില്‍ സഞ്ജു സാംസന്റെ അഭിപ്രായം ഞാന്‍ ശ്രദ്ധിച്ചിരുന്നു. പുതിയ കാലത്തെ ടി20യില്‍ കാത്തുനില്‍ക്കാന്‍ സമയമില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അത് സത്യമാണ്. അവിടെ നിങ്ങള്‍ കാത്തുനിന്നിട്ട് കാര്യമില്ല, റണ്‍സ് അടിച്ചുകൂട്ടണം', ഗാംഗുലി പറയുന്നു.

സഞ്ജു പറഞ്ഞതാണ് ശരി; ടി20 ക്രിക്കറ്റിന്റെ ഭാവി ആ ട്രെന്‍ഡായിരിക്കുമെന്ന് സൗരവ് ഗാംഗുലി
ധോണിയുടെ കാലില്‍ വീണ് ആരാധകന്‍, ചേര്‍ത്തുപിടിച്ച് താരം; മത്സരത്തിനിടെയുള്ള വീഡിയോ വൈറല്‍

'ഐപിഎല്ലില്‍ ഇപ്പോള്‍ 240, 250 പോലുള്ള വലിയ സ്‌കോറുകള്‍ സ്ഥിരമായി കാണാറുണ്ട്. ഇന്ത്യയിലെ ബാറ്റിങ് വിക്കറ്റുകളും ഗ്രൗണ്ടുകളും വലുതല്ല എന്നതാണ് അതിന്റെ പ്രധാന കാരണം. ഡല്‍ഹി ക്യാപിറ്റല്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ നടന്ന കഴിഞ്ഞ മത്സരത്തില്‍ 40 ഓവറില്‍ 26 സിക്‌സാണ് പിറന്നത്. അതായത് ശരാശരി ഒരു ഓവറില്‍ ഒരു സിക്‌സെന്ന രീതിയില്‍. അങ്ങനെയാണ് കളിക്കാര്‍ മത്സരത്തെ സമീപിക്കാന്‍ തുടങ്ങിയത്', ഗാംഗുലി വിശദീകരിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com