അത്ഭുതങ്ങള്‍ സംഭവിക്കാറുണ്ട്, അതില്‍ വിശ്വസിക്കുന്നുമുണ്ട്; പ്ലേ ഓഫ് പ്രതീക്ഷകളെ കുറിച്ച് ഗില്‍

ചെന്നൈയ്ക്കെതിരായ വിജയത്തോടെ ഗുജറാത്ത് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയിരുന്നു
അത്ഭുതങ്ങള്‍ സംഭവിക്കാറുണ്ട്, അതില്‍ വിശ്വസിക്കുന്നുമുണ്ട്; പ്ലേ ഓഫ് പ്രതീക്ഷകളെ കുറിച്ച് ഗില്‍

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സിന് ഐപിഎല്‍ 2024 സീസണിന്‍റെ പ്ലേ ഓഫില്‍ എത്താന്‍ സാധിക്കുമെന്ന് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ വിജയത്തോടെ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കാന്‍ ഗുജറാത്ത് ടൈറ്റന്‍സിന് സാധിച്ചിരുന്നു. 12 മത്സരങ്ങളില്‍ നിന്ന് അഞ്ച് വിജയവും പത്ത് പോയിന്റുമായി എട്ടാം സ്ഥാനത്താണ് നിലവില്‍ ടൈറ്റന്‍സ്. ചെന്നൈയ്ക്കെതിരായ മത്സരത്തിന് ശേഷമാണ് ടീമിന്‍റെ പ്ലേ ഓഫ് സാധ്യതകളില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് ഗുജറാത്ത് ക്യാപ്റ്റന്‍ രംഗത്തെത്തിയത്.

'ഗുജറാത്തിന് പ്ലേ ഓഫിന് യോഗ്യത നേടാനുള്ള സാധ്യത 0.1 ശതമാനമോ ഒരു ശതമാനമോ മാത്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്ലേ ഓഫിലേക്ക് എത്താനാവുമെന്ന് ഞങ്ങള്‍ 25 പേരും വിശ്വസിക്കുന്നുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ ടീമില്‍ അത്ഭുതം സംഭവിക്കുന്നുണ്ട്. ഞങ്ങള്‍ അതില്‍ വിശ്വസിക്കുകയും ചെയ്യുന്നുണ്ട്', മത്സരത്തിലെ വിജയത്തിന് ശേഷം ഗില്‍ പറഞ്ഞു.

അത്ഭുതങ്ങള്‍ സംഭവിക്കാറുണ്ട്, അതില്‍ വിശ്വസിക്കുന്നുമുണ്ട്; പ്ലേ ഓഫ് പ്രതീക്ഷകളെ കുറിച്ച് ഗില്‍
ധോണിയുടെ കാലില്‍ വീണ് ആരാധകന്‍, ചേര്‍ത്തുപിടിച്ച് താരം; മത്സരത്തിനിടെയുള്ള വീഡിയോ വൈറല്‍

ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ 35 റണ്‍സിനാണ് ചെന്നൈയെ നിലവിലെ റണ്ണറപ്പുകളായ ഗുജറാത്ത് ടൈറ്റന്‍സ് പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെടുത്തു. ശുഭ്മന്‍ ഗില്ലിന്റെയും സായി സുദര്‍ശനന്റെയും സെഞ്ച്വറികളാണ് ടൈറ്റന്‍സിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി പറഞ്ഞ ചെന്നൈയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സിലെത്താനെ സാധിച്ചുള്ളു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com