ധോണിയുടെ കാലില്‍ വീണ് ആരാധകന്‍, ചേര്‍ത്തുപിടിച്ച് താരം; മത്സരത്തിനിടെയുള്ള വീഡിയോ വൈറല്‍

സുരക്ഷാ ഉദ്യോഗസ്ഥര്‍ ആരാധകനെ പിടികൂടി ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടുപോവുകയും ചെയ്തു
ധോണിയുടെ കാലില്‍ വീണ് ആരാധകന്‍, ചേര്‍ത്തുപിടിച്ച് താരം; മത്സരത്തിനിടെയുള്ള വീഡിയോ വൈറല്‍

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഐപിഎല്‍ മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് കടന്നുകയറി ചെന്നൈ സൂപ്പര്‍ താരം എം എസ് ധോണിയുടെ കാലില്‍ വീണ് ആരാധകന്‍. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് സുരക്ഷാ വീഴ്ചയുണ്ടായത്. ആരാധകനെ ധോണി പിടിച്ചെഴുന്നേല്‍പ്പിക്കുകയും പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചുമാറ്റുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ചെന്നൈയുടെ ഇന്നിങ്‌സിന്റെ അവസാന ഓവറിലായിരുന്നു സംഭവം. റാഷിദ് ഖാനെ രണ്ട് സിക്‌സറടിച്ചതിന് പിന്നാലെയുള്ള പന്തില്‍ ധോണിയുടെ എല്‍ബിഡബ്ല്യു നിരസിച്ചിരുന്നു. പിന്നാലെ ഗുജറാത്ത് ഡിആര്‍എസ് ആവശ്യപ്പെടുകയും പരിശോധനയില്‍ പന്ത് സ്റ്റംപിന് പുറത്താണെന്ന് വ്യക്തമാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആരാധകന്‍ ധോണിയുടെ അടുത്തേക്ക് ഓടിയെത്തിയത്.

ധോണിയുടെ കാലില്‍ വീണ് ആരാധകന്‍, ചേര്‍ത്തുപിടിച്ച് താരം; മത്സരത്തിനിടെയുള്ള വീഡിയോ വൈറല്‍
ധോണിക്ക് വ്യത്യസ്തമായ സ്‌നേഹം ലഭിക്കുന്നു; അതിശയം പ്രകടിപ്പിച്ച് റാഷിദ് ഖാന്‍

ഉടനെ ധോണിയുടെ കാലില്‍ വീണ് അനുഗ്രഹം വാങ്ങിക്കുകയാണ് ഇയാള്‍ ചെയ്യുന്നത്. ആരാധകനെ പിടിച്ച് എഴുന്നേല്‍പ്പിച്ച ധോണി ചേര്‍ത്തുപിടിച്ചു. അല്‍പ്പനേരം അയാളോട് സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. പിന്നാലെ ഓടിയെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആരാധകനെ പിടികൂടി ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടുപോവുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ചെന്നൈ പരാജയം വഴങ്ങിയെങ്കിലും മികച്ച പ്രകടനമാണ് സൂപ്പര്‍ താരം എം എസ് ധോണി കാഴ്ച വെച്ചത്. 11 പന്തില്‍ പുറത്താകാതെ 26 റണ്‍സാണ് ചെന്നൈയുടെ മുന്‍ നായകന്‍ അടിച്ചുകൂട്ടിയത്. മൂന്ന് പടുകൂറ്റന്‍ സിക്‌സുകളും ഒരു ബൗണ്ടറിയുമാണ് ധോണിയുടെ ബാറ്റില്‍ നിന്ന് പിറന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com