'സഞ്ജു ഭയപ്പെടുത്തി'; വിക്കറ്റ് ആഘോഷത്തിൽ വിശദീകരണവുമായി ഡൽഹി ഉടമ

മത്സരശേഷം സഞ്ജുവിനെയും രാജസ്ഥാൻ റോയൽസ് ഉടമ മനോജ് ബദാലെയെയും കണ്ട് ജിൻഡ‍ാൽ സംസാരിച്ചു.
'സഞ്ജു ഭയപ്പെടുത്തി'; വിക്കറ്റ് ആഘോഷത്തിൽ വിശദീകരണവുമായി ഡൽഹി ഉടമ

ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ സഞ്ജു സാംസണിന്റെ വിക്കറ്റാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ച. സഞ്ജുവിന്റെ വിക്കറ്റ് പോകുമ്പോൾ ഡൽഹി ക്യാപിറ്റൽസ് ഉടമ പാര്‍ഥ് ജിന്‍ഡാല്‍ അതിരുവിട്ട് ആഘോഷിച്ചു. എന്നാൽ മത്സരശേഷം തന്റെ അമിത ആഘോഷത്തിൽ വിശദീകരണവുമായി ജിൻഡാൽ രം​ഗത്തെത്തി. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു വിശദീകരണം.

സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിം​ഗ് കാണാനായതിൽ സന്തോഷമുണ്ട്. എന്നാൽ ആ സമയത്ത് താൻ ഏറെ ഭയപ്പെട്ടിരുന്നു. കാരണം തന്റെ ടീം തോൽക്കുമെന്ന ഭയമായിരുന്നു അത്. ഇക്കാരണത്താലാണ് സഞ്ജുവിന്റെ വിക്കറ്റ് വീണപ്പോൾ താൻ അമിത ആഹ്ളാദം പ്രകടിപ്പിച്ചതെന്നും ജിൻഡാൽ വ്യക്തമാക്കി.

'സഞ്ജു ഭയപ്പെടുത്തി'; വിക്കറ്റ് ആഘോഷത്തിൽ വിശദീകരണവുമായി ഡൽഹി ഉടമ
സിക്സ് മാത്രമല്ല, നിർണായക വൈഡും തന്നില്ല; വീണ്ടും വിവാദം

മത്സരശേഷം സഞ്ജു സാംസണെയും രാജസ്ഥാൻ റോയൽസ് ഉടമ മനോജ് ബദാലെയെയും കണ്ട് ജിൻഡ‍ാൽ സംസാരിച്ചു. ഈ ദൃശ്യങ്ങൾ ഡൽഹി ക്യാപിറ്റൽസ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. മത്സരത്തിൽ 20 റൺസിനാണ് ഡൽഹി ക്യാപിറ്റൽസ് വിജയിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com