'തല'യുടെ അഭിഷേകം; ലഖ്നൗവിനെതിരെ സൺറൈസേഴ്സിന് ​ഗംഭീര വിജയം

​ഹെഡിന്റെയും അഭിഷേകിന്റെയും വെടിക്കെട്ട് മത്സരം
'തല'യുടെ അഭിഷേകം; ലഖ്നൗവിനെതിരെ സൺറൈസേഴ്സിന് ​ഗംഭീര വിജയം

ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ​ഗംഭീര വിജയവുമായി സൺറൈസേഴ്സ് ഹൈദരാബാദ്. 10 വിക്കറ്റിനെയാണ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ ഹൈദരാബാദ് സംഘം തകർത്തെറിഞ്ഞത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പർ ജയന്റ്സ് നാല് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു. മറുപടി പറഞ്ഞ സൺറൈസേഴ്സിന് ലക്ഷ്യം മറികടക്കാൻ 9.4 ഓവർ മതിയായിരുന്നു.

ടോസ് നേടിയതും മറ്റൊന്നും ചിന്തിക്കാതെ കെ എൽ രാഹുൽ ബാറ്റിം​ഗ് തിരഞ്ഞെടുത്തു. ബാറ്റർമാർക്ക് അനുകൂലമായ പിച്ചിൽ കാര്യമായ വെടിക്കെട്ട് നടത്താൻ ലഖ്നൗവിന് കഴിഞ്ഞില്ല. ആയൂഷ് ബദോനി 55, നിക്കോളാസ് പൂരാൻ 48 എന്നിങ്ങനെ സ്കോർ ചെയ്ത് പുറത്താകാതെ നിന്നു. കെ എൽ രാഹുൽ 29 റൺസും നേടി.

'തല'യുടെ അഭിഷേകം; ലഖ്നൗവിനെതിരെ സൺറൈസേഴ്സിന് ​ഗംഭീര വിജയം
റിഡികുലസ് ഷോട്ട്; ക്രൂണാലിന്റെ സിക്സിന് കമന്ററി ബോക്സിലെ വിശേഷണം

മറുപടി പറഞ്ഞ സൺറൈസേഴ്സ് ഓപ്പണിം​ഗ് തുടക്കം മുതൽ വെടിക്കെട്ട് നടത്തി. 28 പന്തിൽ എട്ട് ഫോറും ആറ് സി​ക്സും സഹിതം അഭിഷേക് 75 റൺസെടുത്തു. 30 പന്തിൽ എട്ട് ഫോറും എട്ട് സിക്സും സഹിതം 89 റൺസുമായി ട്രാവിസ് ഹെഡും കൂടെയുണ്ടായിരുന്നു. യഥാർത്ഥത്തിൽ ഇരുവരും വെടിക്കെട്ടിൽ ആരാണ് മുമ്പൻ എന്ന മത്സരം നടത്തുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com