സിക്സ് മാത്രമല്ല, നിർണായക വൈഡും തന്നില്ല; വീണ്ടും വിവാദം

മത്സരത്തിൽ 19-ാം ഓവറിലെ അവസാന പന്തിലാണ് സംഭവം.

dot image

ഡൽഹി: ഐപിഎല്ലിൽ സഞ്ജു സാംസണിന്റെ പുറത്താകൽ ഏറെ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. സഞ്ജുവിന്റെ വിക്കറ്റിനെച്ചൊല്ലി സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും ചർച്ച തുടരുകയാണ്. എന്നാൽ സിക്സ് മാത്രമല്ല രാജസ്ഥാൻ റോയൽസിന് നിർണായകമായ ഒരു വൈഡ് കൂടെ നിഷേധിക്കപ്പെട്ടിരുന്നുവെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.

മത്സരത്തിൽ 19-ാം ഓവറിലെ അവസാന പന്തിലാണ് സംഭവം. റാസിഖ് സലാം എറിഞ്ഞ അവസാന പന്ത് വൈഡ് ലൈനിലൂടെ കടന്നുപോയി. അമ്പയർ വൈഡ് വിധിക്കാതിരുന്നതോടെ റോവ്മാൻ പവൽ റിവ്യൂ നൽകി. മുമ്പിൽ നിന്നുള്ള റീപ്ലേയിൽ പന്ത് വൈഡ് വരയിലൂടെ പോകുന്നത് കാണാം. എന്നാൽ പിന്നിൽ നിന്ന് കാണിച്ച റീപ്ലേയിൽ പന്ത് വൈഡ് ലൈന് ഉള്ളിലാണ്.

'പെർഫെക്ട് പീയൂഷ്'; പോരാട്ടം തുടരുന്ന ലെഗ് സ്പിന്നർ

പിന്നിൽ നിന്ന് കാണിച്ച റിപ്ലേയിൽ റോവ്മാൻ പവലിന്റെ സ്റ്റാൻഡിംഗ് രീതിയിൽ ഉൾപ്പടെ വ്യത്യാസം വരുന്നുണ്ട്. തൊട്ടുമുമ്പത്തെ പന്ത് കാട്ടി അധികൃതർ ക്രിക്കറ്റ് ആരാധകരെ കബളിപ്പിച്ചെന്നാണ് ആരാധകർ പറയുന്നത്. മത്സരത്തിലെ ഓരോ പന്തും നിർണായകമെന്നിരിക്കെയാണ് ഇത്തരത്തിലുള്ള കൃത്രിമത്വം ക്രിക്കറ്റിൽ നടക്കുന്നതെന്നും വാദം ഉയരുന്നു.

dot image
To advertise here,contact us
dot image