'ഇങ്ങോട്ടൊന്നും പറയേണ്ട'; വിരാട് കോഹ്‌ലിയെ വിമർശിച്ച് സുനിൽ​ ഗാവസ്കർ

കമന്ററി ബോക്സിലിരുന്ന് എന്തും പറയാമെന്നായിരുന്നു കോഹ്‌ലിയുടെ മറുപടി.
'ഇങ്ങോട്ടൊന്നും പറയേണ്ട'; വിരാട് കോഹ്‌ലിയെ വിമർശിച്ച് സുനിൽ​ ഗാവസ്കർ

ബെം​ഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിക്കെതിരെ വീണ്ടും വിമർശനവുമായി ഇന്ത്യൻ മുൻ താരം സുനിൽ ​ഗാവസ്കർ. പുറത്തുനിന്നുള്ള വിമർശനങ്ങൾ വിരാട് എന്തിനാണ് കേൾക്കാൻ നിൽക്കുന്നതെന്ന് ഇന്ത്യൻ മുൻ താരം ചോദിച്ചു. വിരാട് കോഹ്‌ലി മോശം സ്ട്രൈക്ക് റേറ്റിലാണ് കളിക്കുന്നതെന്ന് വിമർശിച്ച ​ഗാവസ്കറിന് കോഹ്‌ലി മറുപടിയുമായി രംഗത്തെത്തിയിരുന്നു.

കമന്ററി ബോക്സിലിരുന്ന് എന്തും പറയാമെന്നായിരുന്നു കോഹ്‌ലിയുടെ മറുപടി. പിന്നാലെയാണ് ഇന്ത്യൻ സൂപ്പർ താരത്തെ വിമർശിച്ച് ​ഗാവസ്കർ വീണ്ടും രം​ഗത്തെത്തിയിരിക്കുന്നത്. വിരാടിന്റെ ഒരു മത്സരത്തിൽ സ്ട്രൈക്ക് റേറ്റാണ് താൻ വിമർശിച്ചത്. ഓപ്പണിം​ഗ് ബാറ്റിം​ഗിനെത്തി 15-ാം ഓവറിൽ പുറത്താകുന്നു. അതിന് പ്രോത്സാഹനം നൽകാൻ കഴിയില്ലെന്നും ​ഗാവസ്കർ പറഞ്ഞു.

'ഇങ്ങോട്ടൊന്നും പറയേണ്ട'; വിരാട് കോഹ്‌ലിയെ വിമർശിച്ച് സുനിൽ​ ഗാവസ്കർ
മാക്‌സ്‌വെല്ലിനെ വിമര്‍ശിച്ചു, പാർത്ഥിവ് പട്ടേലിന് അധിക്ഷേപം; തിരിച്ചടിച്ച് താരം

പുറത്തുനിന്നുള്ള വിമർശനങ്ങളെ ശ്രദ്ധിക്കാറില്ലെന്നാണ് ഇന്നത്തെ താരങ്ങൾ പറയുന്നത്. എന്നിട്ടും തന്റെ വിമർശനങ്ങൾക്ക് താരങ്ങൾ മറുപടി നൽകുന്നു. കുറച്ചുകാലം താൻ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. വിമർശനങ്ങൾ ഉന്നയിക്കുന്നത് ആരെയും അപമാനിക്കാനല്ല. സത്യത്തിൽ എന്താണ് നടക്കുന്നതെന്നാണ് ‍താൻ പറയുന്നതെന്നും ​ഗാവസ്കർ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com