'സ്ട്രൈക്ക് റേറ്റ് വിവാദം അനാവശ്യം, പ്രശ്നം ആര്‍സിബിയുടേത്'; കോഹ്‌ലിയെ പിന്തുണച്ച് വസീം അക്രം

'ടീം വിജയിച്ചാല്‍ വിമര്‍ശനങ്ങള്‍ ഉണ്ടാവാറില്ല'
'സ്ട്രൈക്ക് റേറ്റ് വിവാദം അനാവശ്യം, പ്രശ്നം ആര്‍സിബിയുടേത്'; കോഹ്‌ലിയെ പിന്തുണച്ച് വസീം അക്രം

ബെംഗളൂരു: സുനില്‍ ഗാവസ്‌കറിന്റെ വിമര്‍ശനത്തിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയെ പിന്തുണച്ച് പാകിസ്താന്റെ മുന്‍ പേസ് ഇതിഹാസം വസീം അക്രം. ഐപിഎല്‍ സീസണില്‍ കോഹ്‌ലിയുടെ മോശം സ്‌ട്രൈക്ക് റേറ്റ് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ ഈ വിവാദങ്ങളെല്ലാം അനാവശ്യമാണെന്നും കോഹ്‌ലിയുടെ ബാറ്റിങ് മികച്ചതാണെന്നുമാണ് വസീം അക്രത്തിന്റെ വിലയിരുത്തല്‍.

'ഏത് തരത്തിലുള്ള വിമര്‍ശനമാണ് കോഹ്‌ലി നേരിടുന്നത്? അദ്ദേഹത്തിന്റെ ടീം പരാജയപ്പെടുന്നതുകൊണ്ടാണോ? കോഹ്‌ലി 150 സ്‌ട്രൈക്ക് റേറ്റില്‍ സെഞ്ച്വറി നേടിയാല്‍ എന്താണ് കുഴപ്പം? ടീം വിജയിച്ചാല്‍ വിമര്‍ശനങ്ങള്‍ ഉണ്ടാവാറില്ല. ക്യാപ്റ്റനായിരുന്ന സമയത്ത് വിരാട് കോഹ്‌ലി ഒരുപാട് സമ്മര്‍ദ്ദം അനുഭവിച്ചിരുന്നു. ഇപ്പോഴും അനുഭവിക്കുന്നുണ്ട്. സീസണില്‍ കോഹ്‌ലി മികച്ച രീതിയിലാണ് സ്‌കോര്‍ ചെയ്യുന്നത്. പക്ഷേ മത്സരങ്ങള്‍ വിജയിക്കാനാവുന്നില്ല', വസീം അക്രം പറയുന്നു.

'സ്ട്രൈക്ക് റേറ്റ് വിവാദം അനാവശ്യം, പ്രശ്നം ആര്‍സിബിയുടേത്'; കോഹ്‌ലിയെ പിന്തുണച്ച് വസീം അക്രം
'ഇങ്ങോട്ടൊന്നും പറയേണ്ട'; വിരാട് കോഹ്‌ലിയെ വിമർശിച്ച് സുനിൽ​ ഗാവസ്കർ

'വിരാട് കോഹ്‌ലിയെ വിമര്‍ശിക്കുന്നത് അനാവശ്യമാണ്. ഇത് ശരിയല്ല. അദ്ദേഹത്തിന് ഇനിയും ഒരുപാട് കാലം ക്രിക്കറ്റ് കളിക്കേണ്ടതുണ്ട്. ഐപിഎല്ലില്‍ 16 വര്‍ഷത്തിന് ഇപ്പുറവും എന്തുകൊണ്ടാണ് സ്ഥിരതയുള്ള പ്രകടനം കാഴ്ച വെക്കാന്‍ കഴിയാത്തതെന്ന് ആര്‍സിബി ചിന്തിക്കേണ്ട കാര്യമാണ്. അവരുടെ ബാറ്റിങ് ഇപ്പോഴും ശരിയാണ്. എന്നാല്‍ ബൗളിങ് മോശമാണ്', അക്രം കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com