'നിതീഷ് എന്റെ ഫേവറിറ്റായി മാറിക്കൊണ്ടിരിക്കുന്നു'; ഹൈദരാബാദ് താരത്തെ പ്രശംസിച്ച് ഷെയ്ന്‍ വാട്‌സണ്‍

രാജസ്ഥാനെതിരെ 42 പന്തില്‍ നിന്ന് പുറത്താകാതെ നിതീഷ് 76 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു.
'നിതീഷ് എന്റെ ഫേവറിറ്റായി മാറിക്കൊണ്ടിരിക്കുന്നു'; ഹൈദരാബാദ് താരത്തെ പ്രശംസിച്ച് ഷെയ്ന്‍ വാട്‌സണ്‍

ഹൈദരാബാദ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം നിതീഷ് റെഡ്ഡി തനിക്ക് ഏറ്റവും പ്രിയപ്പെട്ട താരമായി മാറിക്കൊണ്ടിരിക്കുന്നുവെന്ന് ഓസ്‌ട്രേലിയയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണ്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടി നിര്‍ണായക പ്രകടനം പുറത്തെടുക്കാന്‍ യുവ ഓള്‍റൗണ്ടര്‍ താരത്തിന് സാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിതീഷിന്റെ പ്രകടനത്തെ പ്രശംസിച്ച് വാട്‌സണ്‍ രംഗത്തെത്തിയത്.

'നിതീഷ് എനിക്ക് പ്രിയപ്പെട്ട ക്രിക്കറ്റ് താരമായി മാറിക്കൊണ്ടിരിക്കുകയാണ്. സ്പിന്നര്‍മാരെ എത്ര മനോഹരമായാണ് അവന്‍ നേരിടുന്നത്. പ്രത്യേകിച്ചും യുസ്‌വേന്ദ്ര സിങ് ചഹല്‍, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ക്കെതിരെ മികച്ച പ്രകടനമാണ് അവന്‍ കാഴ്ച വെക്കുന്നത്. ഇത്രയും ചെറിയ പ്രായത്തില്‍ സമ്മര്‍ദ്ദ ഘട്ടങ്ങളെ മികച്ച രീതിയില്‍ നേരിടാന്‍ കഴിയുക എന്നത് എളുപ്പമല്ല. സവിശേഷമായ പ്രതിഭയുള്ള താരമാണ് നിതീഷ്', വാട്‌സണ്‍ പറഞ്ഞു.

'നിതീഷ് എന്റെ ഫേവറിറ്റായി മാറിക്കൊണ്ടിരിക്കുന്നു'; ഹൈദരാബാദ് താരത്തെ പ്രശംസിച്ച് ഷെയ്ന്‍ വാട്‌സണ്‍
നിതീഷിനും ഹെഡിനും അര്‍ദ്ധ സെഞ്ച്വറി,ക്ലാസന്റെ വെടിക്കെട്ട്; രാജസ്ഥാന് മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യം

രാജസ്ഥാനെതിരെ ആദ്യം ബാറ്റുചെയ്ത ഹൈദരാബാദിനെ പവര്‍പ്ലേയിലെ മോശം സ്‌കോറിങ്ങിന് ശേഷം കൂറ്റന്‍ ടോട്ടലിലേക്ക് നയിച്ചത്. നിതീഷിന്റെ മിന്നും ഇന്നിങ്‌സാണ്. നാലാമനായി ക്രീസിലെത്തിയ നിതീഷിന്റെ വെടിക്കെട്ടാണ് ഹൈദരാബാദിനെ 200 റണ്‍സ് കടത്തിയത്. നിതീഷ് 42 പന്തില്‍ നിന്ന് പുറത്താകാതെ 76 റണ്‍സെടുത്തു. എട്ട് സിക്‌സും മൂന്ന് ഫോറുമാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com