രോഹിത് പ്ലേയിങ്ങ് ഇലവനിലില്ല; കൊല്ക്കത്തയ്ക്കെതിരെ മുംബൈയ്ക്ക് ടോസ്

മുംബൈയുടെ തട്ടകമായ വാങ്കഡെയിലാണ് മത്സരം

dot image

മുംബൈ: ഇന്ത്യന് പ്രീമിയര് ലീഗില് മുംബൈ ഇന്ത്യന്സിനെതിരായ മത്സരത്തില് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് ആദ്യം ബാറ്റിങ്ങിനിറങ്ങും. ടോസ് നേടിയ മുംബൈ നായകന് ഹാര്ദ്ദിക് പാണ്ഡ്യ ഫീല്ഡിങ് തിരഞ്ഞെടുത്തു. മുംബൈയുടെ തട്ടകമായ വാങ്കഡെയിലാണ് മത്സരം.

മുംബൈയുടെ മുന് ക്യാപ്റ്റന് രോഹിത് ശര്മ്മ ഇന്ന് ആദ്യ ഇലവനിലില്ല. താരം ഇംപാക്ട് പ്ലേയറായി കളിക്കളത്തിലിറങ്ങും. മുഹമ്മദ് നബിക്ക് പകരം നമന് ധീര് ടീമിലെത്തി. അതേസമയം കൊല്ക്കത്തയുടെ ടീമില് മാറ്റമില്ല.

മുംബൈ ഇന്ത്യൻസ്: ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, തിലക് വർമ്മ, നെഹാൽ വധേര, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), നമൻ ധീർ, ടിം ഡേവിഡ്, ജെറാൾഡ് കോട്സി, പിയൂഷ് ചൗള, ജസ്പ്രീത് ബുംറ, നുവാൻ തുഷാര.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: ഫിലിപ്പ് സാൾട്ട് (വിക്കറ്റ് കീപ്പർ), സുനിൽ നരെയ്ൻ, അംഗ്കൃഷ് രഘുവംശി, ശ്രേയസ് അയ്യർ ((ക്യാപ്റ്റൻ), വെങ്കിടേഷ് അയ്യർ, റിങ്കു സിങ്, ആന്ദ്രെ റസൽ, രമൺദീപ് സിങ്, മിച്ചൽ സ്റ്റാർക്ക്, വൈഭവ് അറോറ, വരുൺ ചക്രവർത്തി.

dot image
To advertise here,contact us
dot image