
അഹമ്മദാബാദ്: ഐപിഎല്ലില് റോയല് ചലഞ്ചേഴ്സ് ബെംഗളൂരു താരമായ വിരാട് കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റ് ചര്ച്ചാവിഷയമായിരുന്നു. ടി20 ലോകകപ്പിനുള്ള ഇന്ത്യന് ടീമില് കോഹ്ലി ഉള്പ്പെട്ടപ്പോഴും താരത്തിന്റെ പ്രകടനവും മോശം സ്ട്രൈക്ക് റേറ്റും ആശങ്ക ഉയര്ത്തുകയും ചെയ്തു. ഇപ്പോള് വിരാട് കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇന്ത്യന് ക്യാപ്റ്റന് രോഹിത് ശര്മ്മ നല്കിയ പ്രതികരണം വൈറലാവുകയാണ്.
ലോകകപ്പിനുള്ള ഇന്ത്യന് ടീം തിരഞ്ഞെടുപ്പിന് ശേഷമുള്ള സെലക്ഷന് കമ്മിറ്റി ചെയര്മാന് അജിത് അഗാര്ക്കറും ക്യാപ്റ്റന് രോഹിത് ശര്മയും നടത്തിയ വാര്ത്താസമ്മേളനത്തിലായിരുന്നു കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യമുയര്ന്നത്. എന്നാല് ചോദ്യം കേട്ടതും രോഹിത് ചിരിക്കുകയാണ് ചെയ്തത്. അജിത് അഗാര്ക്കറാണ് പിന്നീട് ഇതില് മറുപടി പറഞ്ഞത്. കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നായിരുന്നു അഗാര്ക്കറുടെ പ്രതികരണം.
Captain Rohit Sharma and Ajit Agarkar started smiling when the Journalist asked about the Strike Rate of Virat Kohli. 😄👌 pic.twitter.com/QFqN1arkDf
— The Ajay Cric (@TheCric_AJAY) May 2, 2024
'ഐപിഎല്ലില് മികച്ച ഫോമിലാണ് വിരാട് കോഹ്ലി കളിക്കുന്നത്. അവിടെ ആശങ്കകളൊന്നുമില്ല. ഐപിഎല്ലും ലോകകപ്പും തമ്മില് വളരെ വലിയ വ്യത്യാസമുണ്ട്. അവിടെ അനുഭവമാണ് പ്രധാനം. അതില് അമിതമായി ചിന്തിക്കുന്നതിന്റെ ആവശ്യമില്ല', അഗാര്ക്കര് വ്യക്തമാക്കി.