സഞ്ജുവിന്റെ റെക്കോർഡ് തകർക്കാൻ കോഹ്‌ലി; ഹൈദരാബാദിനെതിരെ ചരിത്രം തിരുത്താൻ വേണ്ടത് 81 റൺസ്

വൈകിട്ട് ഏഴരയ്ക്കാണ് ഹൈദരാബാദ്-ബെം​ഗളൂരു മത്സരം
സഞ്ജുവിന്റെ റെക്കോർഡ് തകർക്കാൻ കോഹ്‌ലി; ഹൈദരാബാദിനെതിരെ ചരിത്രം തിരുത്താൻ വേണ്ടത് 81 റൺസ്

ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ഇന്ന് സൺ‌റൈസേഴ്സ് ഹൈദരാബാദ് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിനെ നേരിടും. ടൂർണമെന്റിലെ വിജയക്കുതിപ്പ് തുടരാനാണ് പാറ്റ് കമ്മിൻസും സംഘവും ഇറങ്ങുന്നത്. അതേസമയം തുടർ പരാജയങ്ങളിൽ വലയുന്ന ആർസിബിക്ക് ഇന്നത്തെ മത്സരത്തിലും വിജയിക്കാനായില്ലെങ്കിൽ പ്ലേ ഓഫ് സ്വപ്നങ്ങൾക്ക് തിരിച്ചടിയാവും. ഹൈദരാബാദിന്റെ ഹോം ​ഗ്രൗണ്ടായ ഉപ്പൽ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം.

സൺറൈസേഴ്സിനെതിരായ മത്സരത്തിനിറങ്ങുന്ന ബെം​ഗളൂരു സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലിയെ തകർപ്പൻ റെക്കോർഡാണ് കാത്തിരിക്കുന്നത്. ഹൈദരാബാദിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോർഡിൽ രാജസ്ഥാൻ നായകൻ സഞ്ജു സാംസണെ മറികടക്കാനുള്ള സുവർണാവസരമാണ് കോഹ്‌ലിക്ക് മുന്നിലുള്ളത്. ഇന്നത്തെ മത്സരത്തിൽ 81 റൺസ് നേടിയാൽ ചരിത്രം തിരുത്താൻ ആർസിബിയുടെ മുൻ ക്യാപ്റ്റന് സാധിക്കും.

സഞ്ജുവിന്റെ റെക്കോർഡ് തകർക്കാൻ കോഹ്‌ലി; ഹൈദരാബാദിനെതിരെ ചരിത്രം തിരുത്താൻ വേണ്ടത് 81 റൺസ്
'സഞ്ജു ഈഗോയില്ലാത്ത താരം, പക്വതയുള്ള ക്യാപ്റ്റന്‍'; പ്രശംസിച്ച് ആരോണ്‍ ഫിഞ്ച്

ഐപിഎല്ലിന്റെ ചരിത്രത്തിൽ സൺറൈസേഴ്സ് ഹൈദാരാബാദിനെതിരെ ഏറ്റവും കൂടുതൽ റൺസുള്ള താരങ്ങളിൽ സഞ്ജു സാംസണാണ് ഒന്നാമൻ. ഹൈദരാബാദിനെതിരെ 21 ഇന്നിങ്സുകളിൽ 791 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. 22 ഇന്നിങ്സുകളിൽ നിന്ന് 711 റൺസാണ് കോഹ്‌ലിയുടെ സമ്പാദ്യം. 18 ഇന്നിങ്സുകളിൽ 566 റൺസെടുത്ത ഷെയ്ൻ വാട്സണാണ് റെക്കോർഡിൽ മൂന്നാമത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com