'ഏതൊരു താരവും ധോണിയുടെ കീഴിൽ നന്നായി കളിക്കും'; കാരണം പറഞ്ഞ് നവജ്യോത് സിംഗ് സിദ്ധു

ദൂബെയും റിസ്‌വിയും മറ്റൊരു ടീമിൽ ഇത്ര മികച്ച പ്രകടനം പുറത്തെടുക്കില്ല.
'ഏതൊരു താരവും ധോണിയുടെ കീഴിൽ നന്നായി കളിക്കും'; കാരണം പറഞ്ഞ് നവജ്യോത് സിംഗ് സിദ്ധു

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗിലെ ഏറ്റവും മികച്ച ക്ലബുകളിലൊന്നാണ് ചെന്നൈ സൂപ്പർ കിം​ഗ്സ്. മഹേന്ദ്ര സിം​ഗ് ധോണിയുടെ നായക കാലഘട്ടമാണ് ടീമിന്റെ വിജയത്തിന് പ്രധാന കാരണങ്ങളിലൊന്ന്. ധോണിയുടെ കീഴിൽ ഏതൊരു താരവും മികച്ച പ്രകടനം പുറത്തെടുക്കും. ഇതിന്റെ പിന്നിലെ കാരണം പറയുകയാണ് ഇന്ത്യൻ മുൻ താരം നവജ്യോത് സിം​ഗ് സിദ്ധു.

കഴിവുണ്ടെങ്കിലും അവസരങ്ങൾ ലഭിക്കാതിരുന്നാൽ ഒന്നും ചെയ്യാൻ കഴിയില്ല. യുവതാരങ്ങൾക്ക് അവസരങ്ങൾ നൽകണം. ആ അവസരങ്ങൾ വെല്ലുവിളികളായി കണ്ട് താരങ്ങൾ മികച്ച പ്രകടനം നടത്തണം. ശിവം ദുബെയിലും സമീർ റിസ്‌വിയിലും ആ ആത്മവിശ്വാസം കാണുന്നതായി നവജ്യോത് സിം​ഗ് സിദ്ധു പറഞ്ഞു.

'ഏതൊരു താരവും ധോണിയുടെ കീഴിൽ നന്നായി കളിക്കും'; കാരണം പറഞ്ഞ് നവജ്യോത് സിംഗ് സിദ്ധു
ഇത്ര സ്പീഡിലെറിയണമെങ്കിൽ ചിട്ടയായ ഭക്ഷണക്രമം വേണം; മയാങ്ക് യാദവിന്റെ ഡയറ്റ് ഇങ്ങനെ

ഒരുപക്ഷേ ദുബെയും റിസ്‌വിയും മറ്റൊരു ടീമിൽ ഇത്ര മികച്ച പ്രകടനം പുറത്തെടുക്കില്ല. ധോണി പൂർണ്ണമായും ഒരു വ്യത്യസ്തനായ താരമാണ്. ഒരു മികച്ച നായകന് ഏതൊരു താരത്തെയും മികച്ച രീതിയിൽ കളിപ്പിക്കാൻ കഴിയുമെന്നും ഇന്ത്യൻ മുൻ താരം വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com