പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്ത് ; കെഎൽ രാഹുലിനും  ലഖ്‌നൗവിനും ഇന്ന് ജയം അനിവാര്യം

പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്ത് ; കെഎൽ രാഹുലിനും ലഖ്‌നൗവിനും ഇന്ന് ജയം അനിവാര്യം

ആദ്യ മൽസരത്തിൽ തോറ്റ് പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്തുള്ള ലഖ്‌നൗ സൂപ്പർ ജയ്ന്റ്സിന് ഇന്നത്തെ ജയം അനിവാര്യമാണ്

ഐപിഎല്ലിൽ ഇന്ന് ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സും പഞ്ചാബ് കിംഗ്‌സും തമ്മിലുള്ള പോരാട്ടം. ലഖ്‌നൗവിന്റെ ഈ സീസണിലെ രണ്ടാമത്തെ മത്സരമാണിത്. പഞ്ചാബിന്റേത് അവരുടെ മൂന്നാമത്തേതും. ആദ്യ മത്സരത്തില്‍ തോറ്റ ലഖ്‌നൗ പോയിന്റ് ഒന്നുമില്ലാതെ ടേബിളിൽ അവസാന സ്ഥാനത്താണ്. ഒരു കളി ജയിച്ച പഞ്ചാബ് കിങ്‌സ് രണ്ട് പോയിന്റുമായി അഞ്ചാം സ്ഥാനത്തും.

മാർച്ച് 24 ന് നടന്ന ടൂർണമെൻ്റിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ലഖ്‌നൗ രാജസ്ഥാൻ റോയൽസിനോട് 20 റൺസിന് തോറ്റിരുന്നു. പഞ്ചാബ് ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ പരാജയപ്പെടുത്തി. ശിഖർ ധവാൻ്റെ നേതൃത്വത്തിലുള്ള പഞ്ചാബ് പക്ഷെ രണ്ടാം മത്സരത്തിൽ ബാംഗ്ലൂരിനോട് നാല് വിക്കറ്റിന് തോറ്റു.

ഐപിഎൽ 2022 ൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം ഇതുവരെ മൂന്ന് ഐപിഎൽ മത്സരങ്ങൾ മാത്രമേ ലഖ്‌നൗവും പഞ്ചാബും നേരിട്ട് ഏറ്റുമുട്ടിയിട്ടുള്ളൂ. ലഖ്‌നൗ അതിൽ രണ്ട് തവണയും പഞ്ചാബ് ഒരു തവണയും വിജയിച്ചു. പഞ്ചാബിനെതിരായ ലഖ്‌നൗവിൻ്റെ ഇതുവരെയുള്ള ഉയർന്ന സ്‌കോർ 257 ആണ്, ലഖ്‌നൗ ക്കെതിരെ പഞ്ചാബിൻ്റെ ഉയർന്ന സ്‌കോർ 201 ഉം . ലക്‌നൗവിലെ ഏകാന സ്‌പോർട്‌സ് സിറ്റിയിൽ രാത്രി 7.30 മുതലാണ് മത്സരം. ഈ സീസണിലെ ഈ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരം കൂടിയാണ്.

logo
Reporter Live
www.reporterlive.com