ഇന്ത്യയുടെ ലോകകപ്പ് ഹീറോകൾ വീണ്ടും കണ്ടു; ഇന്നത്തെ ഐപിഎൽ മത്സരത്തിന് മുമ്പ്

അതിൽ ഒരാൾ ഇന്നും ക്രിക്കറ്റ് കളിക്കുന്നുവെന്നത് മറ്റൊരു കൗതുകം.
ഇന്ത്യയുടെ ലോകകപ്പ് ഹീറോകൾ വീണ്ടും കണ്ടു; ഇന്നത്തെ ഐപിഎൽ മത്സരത്തിന് മുമ്പ്

ചെന്നൈ: ഐപിഎല്ലിൽ ​ചെന്നൈ സൂപ്പർ കിം​ഗ്സിനെ നേരിടാൻ ഒരുങ്ങുകയാണ് ​ഗുജറാത്ത് ടൈറ്റൻസ്. ഇന്ത്യൻ ഭാവി താരങ്ങളായ ശുഭ്മൻ ​ഗില്ലും റുതുരാജ് ഗെയ്ക്ക്‌വാദും നേർക്കുനേർ വരുന്നതാണ് ഇന്നത്തെ പ്രത്യേകത. എന്നാൽ കൗതുകകരമായ മറ്റൊരു കൂടിച്ചേരലിനും മത്സരത്തിന് മുമ്പായി അവസരം ഒരുങ്ങി.

2011ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ ഹീറോകൾ വീണ്ടും കണ്ടുമുട്ടി. ആ കൂട്ടായ്മയിൽ മൂന്ന് പേരുണ്ട്. അന്നത്തെ ഇന്ത്യൻ നായകൻ മഹേന്ദ്ര സിം​ഗ് ധോണി. പേസ് ബൗളർ ആശിഷ് നെഹ്റ. ഒപ്പം ടീമിന്റെ പരിശീലകനായിരുന്നു ​ഗാരി കിർസ്റ്റൺ. ഇവർ മൂന്നുപേരും ഇന്ന് രണ്ട് ടീമുകളിലാണ്. അതിൽ ഒരാൾ ഇന്നും ക്രിക്കറ്റ് കളിക്കുന്നുവെന്നത് മറ്റൊരു കൗതുകം.

ഇന്ത്യയുടെ ലോകകപ്പ് ഹീറോകൾ വീണ്ടും കണ്ടു; ഇന്നത്തെ ഐപിഎൽ മത്സരത്തിന് മുമ്പ്
ഹാർദ്ദിക്ക് ആദ്യ ഓവർ എറിഞ്ഞാൽ കുഴപ്പമെന്ത്?; വിശദീകരണവുമായി പൊള്ളാർഡ്

ചെന്നൈ സൂപ്പർ കിം​ഗ്സ് താരമായാണ് ധോണി ചെപ്പോക്കിലുള്ളത്. ആശിഷ് നെഹ്റ ​ഗുജറാത്ത് ടൈറ്റൻസിന്റെ മുഖ്യ പരിശീലകനാണ്. എന്നാൽ ​ഗാരി കിർസ്റ്റൺ ​ഗുജറാത്ത് ടൈറ്റൻസിന്റെ ബാറ്റിം​ഗ് പരിശീലകൻ, മെന്റർ എന്നീ പദവികൾ വഹിക്കുന്നു. എന്തായാലും ഇന്നത്തെ മത്സരം പഴയ ഹീറോകളും പുതിയ താരങ്ങളും തമ്മിലാകും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com