ശുഭ്മൻ ക്യാപ്റ്റാനാകുന്നത് ആദ്യം!; തനിക്ക് അങ്ങനെ തോന്നുന്നില്ലെന്ന് സായി കിഷോർ

ആദ്യം ബാറ്റ് ചെയ്ത ​ഗുജറാത്തിന് 10 റൺസോളം കുറവായിരുന്നു.
ശുഭ്മൻ ക്യാപ്റ്റാനാകുന്നത് ആദ്യം!; തനിക്ക് അങ്ങനെ തോന്നുന്നില്ലെന്ന് സായി കിഷോർ

അഹമ്മദാബാദ്: ​ഗുജറാത്ത് ടൈറ്റൻസ് പരിശീലകൻ ആശിഷ് നെഹ്റയ്ക്കും ശുഭ്മൻ ​ഗില്ലിനും അഭിനന്ദനവുമായി സഹതാരം സായി കിഷോർ. ​ഐപിഎൽ നായകനായി ​ഗില്ലിന്റെ ആദ്യ മത്സരമാണ് കഴിഞ്ഞത്. എന്നാൽ തനിക്ക് അങ്ങനെ തോന്നിയതേയില്ല. പരിശീലകൻ ആശിഷ് നെഹ്റയുടെ പിന്തുണയാണ് ​ഗില്ലിന് ഇത്ര മനോഹരമായി ​ഗുജറാത്തിന്റെ നായക സ്ഥാനം കൈകാര്യം ചെയ്യാൻ കഴിഞ്ഞതിന് പിന്നിലെന്ന് സായി കിഷോർ വ്യക്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ​ഗുജറാത്തിന് 10 റൺസോളം കുറവായിരുന്നു. മത്സരം പരാജയപ്പെട്ടിരുന്നെങ്കിലും ​ഗുജറാത്ത് ടീം സന്തോഷിക്കും. അത്രയ്ക്ക് ശക്തമായ മത്സരം ​ഗുജറാത്ത് കാഴ്ചവെച്ചു. ആളുകൾ മത്സരഫലത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്. എന്നാൽ ശക്തമായി പോരാടാനുള്ള ശ്രമമാണ് ​ഗുജറാത്ത് ടീമിൽ നിന്നുണ്ടാകുന്നത്. ഈ ഒരു സംസ്കാരം ഇവിടെ വളർത്തിയെടുത്തത് നെഹ്റയെന്നും സായി കിഷോർ വ്യക്തമാക്കി.

ശുഭ്മൻ ക്യാപ്റ്റാനാകുന്നത് ആദ്യം!; തനിക്ക് അങ്ങനെ തോന്നുന്നില്ലെന്ന് സായി കിഷോർ
ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴടക്കി സഞ്ജു; മാൻ ഓഫ് ദ മാച്ച് പുരസ്കാരം സന്ദീപിന് നൽകി

മത്സരത്തിൽ ​ഗുജറാത്ത് ആറ് വിക്കറ്റിന് 168 റൺസെടുത്തു. 45 റൺസെടുത്ത സായി കിഷോറാണ് ടോപ് സ്കോറർ. മറുപടി പറഞ്ഞ മുംബൈ ഇന്ത്യൻസിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുക്കാനെ സാധിച്ചുള്ളു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com