ജയന്റ്‌സിനെ എറിഞ്ഞൊതുക്കി റോയല്‍സ്; സഞ്ജുപ്പടയ്ക്ക് വിജയത്തുടക്കം

റോയല്‍സിന് വേണ്ടി ട്രെന്‍റ് ബോള്‍ട്ട് രണ്ട് വിക്കറ്റ് വീഴ്ത്തി
ജയന്റ്‌സിനെ എറിഞ്ഞൊതുക്കി റോയല്‍സ്; സഞ്ജുപ്പടയ്ക്ക് വിജയത്തുടക്കം

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന് വിജയത്തുടക്കം. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ 20 റണ്‍സിന്റെ വിജയമാണ് സഞ്ജു സാംസണും സംഘവും സ്വന്തമാക്കിയത്. റോയല്‍സ് ഉയര്‍ത്തിയ 194 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശാനിറങ്ങിയ സൂപ്പര്‍ ജയന്റ്‌സിന് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് മാത്രമാണ് നേടാനായത്. റോയല്‍സിന് വേണ്ടി ട്രെന്‍റ് ബോള്‍ട്ട് രണ്ട് വിക്കറ്റ് വീഴ്ത്തി.

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സാണ് നേടിയത്. അര്‍ദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിന്റെ കരുത്തിലാണ് റോയല്‍സ് കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്. 52 പന്തില്‍ നിന്ന് പുറത്താകാതെ 82 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്. സൂപ്പര്‍ ജയന്റ്സിന് വേണ്ടി നവീന്‍ ഉള്‍ ഹഖ് രണ്ട് വിക്കറ്റ് വീഴ്ത്തി.

194 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ സൂപ്പര്‍ ജയന്റ്‌സ് തകര്‍ച്ചയോടെയാണ് തുടങ്ങിയത്. 11 റണ്‍സെടുക്കുന്നതിനിടയില്‍ കെ എല്‍ രാഹുലിനും സംഘത്തിനും മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ക്വിന്റണ്‍ ഡി കോക്ക് (4), ദേവ്ദത്ത് പടിക്കല്‍ (0), ആയുഷ് ബദോണി (1) എന്നിവര്‍ നിരാശപ്പെടുത്തിയെങ്കിലും ഓപ്പണറും ക്യാപ്റ്റനുമായ കെ എല്‍ രാഹുല്‍ ക്രീസിലുറച്ചു. ഇംപാക്ട് പ്ലേയറായി ക്രീസിലെത്തിയ ദീപക് ഹൂഡ (26) ക്യാപ്റ്റനൊപ്പം ചെറുത്തുനിന്നെങ്കിലും താരത്തെ യുസ്‌വേന്ദ്ര ചഹല്‍ പുറത്താക്കി. അഞ്ചാമനായി ഇറങ്ങിയ ഹൂഡ ധ്രുവ് ജുറേലിന് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ ടീം സ്‌കോര്‍ 60 കടന്നിരുന്നില്ല.

ജയന്റ്‌സിനെ എറിഞ്ഞൊതുക്കി റോയല്‍സ്; സഞ്ജുപ്പടയ്ക്ക് വിജയത്തുടക്കം
സഞ്ജു തുടങ്ങി മക്കളേ; രാജസ്ഥാന്‍ നായകന് റോയല്‍ ഫിഫ്റ്റി

പിന്നീടെത്തിയ നിക്കോളാസ് പൂരനൊപ്പം പോരാട്ടം തുടര്‍ന്ന രാഹുല്‍ അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. 58 റണ്‍സെടുത്തുക്രീസിലുറച്ച ക്യാപ്റ്റനെ സന്ദീപ് ശര്‍മ്മ വീഴ്ത്തിയത് നിര്‍ണായകമായി. ടീം സ്‌കോര്‍ 140 കടത്തിയായിരുന്നു രാഹുല്‍ കൂടാരം കയറിയത്. പിന്നീടെത്തിയ മാര്‍കസ് സ്റ്റോയിനിസ് (3) അതിവേഗം മടങ്ങിയെങ്കിലും പൂരന്‍ തകര്‍ത്തടിച്ചു. 41 പന്തില്‍ 64 റണ്‍സെടുത്ത് താരം പുറത്താകാതെ നിന്നെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. മൂന്ന് റണ്‍സെടുത്ത് ക്രുണാല്‍ പാണ്ഡ്യയും പുറത്താകാതെ നിന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com