ഇംഗ്ലണ്ടിനെതിരായ പരമ്പര വിജയം; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തലപ്പത്ത് വേരുറപ്പിച്ച് ഇന്ത്യ

ഇംഗ്ലണ്ട് എട്ടാം സ്ഥാനത്താണുള്ളത്
ഇംഗ്ലണ്ടിനെതിരായ പരമ്പര വിജയം; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തലപ്പത്ത് വേരുറപ്പിച്ച് ഇന്ത്യ

ധരംശാല: ഇംഗ്ലണ്ടിനെതിരായ പരമ്പര വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് നേട്ടം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 4-1ന് പിടിച്ചെടുത്തതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചിരിക്കുകയാണ് ഇന്ത്യ. ധരംശാലയില്‍ നടന്ന അഞ്ചാം ടെസ്റ്റ് മത്സരത്തില്‍ ഒരു ഇന്നിങ്‌സിനും 64 റണ്‍സിനുമായിരുന്നു ഇന്ത്യന്‍ വിജയം.

വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമത് തുടരുകയായിരുന്ന ഇന്ത്യയ്ക്ക് 12 പോയിന്റുകള്‍ കൂടി സ്വന്തമാക്കാന്‍ സാധിച്ചു. ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 68.51 വിജയ ശതമാനത്തില്‍ 74 പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. ഇംഗ്ലണ്ട് എട്ടാം സ്ഥാനത്താണുള്ളത്.

ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമതുണ്ടായിരുന്ന ന്യൂസിലന്‍ഡ് വെല്ലിങ്ടണ്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടപ്പോഴാണ് രണ്ടാം സ്ഥാനക്കാരായ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. 60 വിജയശതമാനമുള്ള ന്യൂസിലന്‍ഡിന് 36 പോയിന്റാണുള്ളത്. മൂന്നാമതുള്ള ഓസീസിന് 59.09 വിജയശതമാനത്തില്‍ 78 പോയിന്റാണുള്ളത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com