മൂന്നാം ട്വന്റി 20യിലും കിവീസിനെ തകർത്ത് ഓസീസ്; പരമ്പര തൂത്തുവാരി

ഡക്‌വര്‍ത്ത്‌ ലൂയിസ് നിയമപ്രകാരാമാണ് ഓസ്ട്രേലിയയുടെ വിജയം
മൂന്നാം ട്വന്റി 20യിലും കിവീസിനെ തകർത്ത് ഓസീസ്; പരമ്പര തൂത്തുവാരി

ഓക്‌ലാന്‍ഡ്‌: ന്യൂസിലാൻഡിനെതിരായ ട്വന്റി 20 പരമ്പര തൂത്തുവാരി ഓസ്ട്രേലിയ. ഇന്ന് നടന്ന മൂന്നാം മത്സരത്തിൽ ഓസ്ട്രേലിയ 27 റൺസിന് വിജയിച്ചു. പല തവണ മഴ വില്ലനായെത്തിയ മത്സരത്തിൽ ഡക്‌വര്‍ത്ത്‌ ലൂയിസ് നിയമപ്രകാരാമാണ് ഓസ്ട്രേലിയയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 10.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 118 റൺസെടുത്തു.

ഡക്‌വര്‍ത്ത്‌ ലൂയിസ് നിയമത്തിൽ കിവീസിന്റെ ലക്ഷ്യം 10 ഓവറിൽ 126 റൺസായിരുന്നു. എന്നാൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 98 റൺസെടുക്കാനെ ന്യൂസിലാൻഡിന് സാധിച്ചുള്ളു. മത്സരത്തിൽ ടോസ് നേടിയ കിവീസ് ഓസ്ട്രേലിയയെ ബാറ്റിം​ഗിനയച്ചു. ട്രാവിസ് ഹെഡ് 33, മാറ്റ് ഷോർട്ട് 27, ​ഗ്ലെൻ മാക്‌സ്‌വെല്‍ 20 എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. മഴമൂലം 15 ഓവറായി നിശ്ചയിച്ച ആദ്യ ഇന്നിം​ഗ്സിൽ 10.4 ഓവർ ബാറ്റ് ചെയ്യാനെ ഓസ്ട്രേലിയയ്ക്ക് സാധിച്ചുള്ളു.

മൂന്നാം ട്വന്റി 20യിലും കിവീസിനെ തകർത്ത് ഓസീസ്; പരമ്പര തൂത്തുവാരി
സിറ്റിക്കും ആഴ്സണലിനും ജയം; ഫുൾഹാമിന് മുന്നിൽ യുണൈറ്റഡ് വീണു

മറുപടി ബാറ്റിം​ഗിൽ ​ഗ്ലെൻ ഫിലിപ്സ് പുറത്താകാതെ 40 റൺസെടുത്തു. മറ്റാരും വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യാതിരുന്നപ്പോൾ മൂന്നാം മത്സരത്തിലും കിവീസ് പരാജയപ്പെട്ടു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com