രാജ്കോട്ടിൽ സർഫ്രാസിന് അരങ്ങേറ്റം; സൂചന നൽകി ബിസിസിഐ

45 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച സർഫ്രാസ് 3,912 റൺസ് അടിച്ചുകൂട്ടി.

dot image

രാജ്കോട്ടിൽ: കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ ടീമിലെത്തിയ സർഫ്രാസ് ടീം രാജ്കോട്ട് ടെസ്റ്റിൽ അരങ്ങേറിയേക്കും. പരിക്കേറ്റ കെ എൽ രാഹുലിന് പകരക്കാരൻ സർഫ്രാസ് എന്നാണ് സൂചന. ഫെബ്രുവരി 15 മുതലാണ് ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന് തുടക്കമാകുക. കഴിഞ്ഞ ടെസ്റ്റിൽ അരങ്ങേറ്റം നടത്തിയ രജത് പട്ടിദാറും ടീമിൽ തുടർന്നേക്കും.

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ പ്രകടനമാണ് പുറത്തെടുക്കുന്നതെങ്കിലും ഏറെക്കാലം സർഫ്രാസിന് ദേശീയ ടീമിലേക്ക് വിളി ലഭിച്ചിരുന്നില്ല. 45 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച സർഫ്രാസ് 3,912 റൺസ് അടിച്ചുകൂട്ടി. 69.85 ആണ് ശരാശരി. 26കാരനായ സർഫ്രാസ് മുംബൈയുടെ താരമാണ്.

ജെയിംസ് ആൻഡേഴ്സൺ; 41-ാം വയസിലും സ്വിങ് മെഷീൻ

മൂന്നാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിയെങ്കിലും കെ എൽ രാഹുൽ പൂർണമായും പരിക്കിൽ നിന്ന് മോചിതനായിട്ടില്ല. ഇതോടെ കർണാടക ബാറ്ററും മലയാളിയുമായ ദേവ്ദത്ത് പടിക്കലിനെ ഇന്ത്യൻ ടീമിലേക്ക് വിളിച്ചിരുന്നു. എങ്കിലും അരങ്ങേറ്റ ടെസ്റ്റിനായി പടിക്കൽ ഇനിയും കാത്തിരിക്കേണ്ടി വരും.

dot image
To advertise here,contact us
dot image