മൂന്നാം ടെസ്റ്റിന് കെ എൽ രാഹുൽ ഇല്ല; ദേവ്ദത്ത് പടിക്കൽ പകരക്കാരൻ

രഞ്ജി ട്രോഫി ക്രിക്കറ്റിലെ തകർപ്പൻ പ്രകടനമാണ് ദേവ്ദത്ത് പടിക്കലിന് ഇന്ത്യൻ ടീമിലേക്ക് വഴിയൊരുക്കിയത്.
മൂന്നാം ടെസ്റ്റിന് കെ എൽ രാഹുൽ ഇല്ല; ദേവ്ദത്ത് പടിക്കൽ പകരക്കാരൻ

രാജ്കോട്ട്: ഇം​ഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ കെ എൽ രാഹുൽ കളിക്കില്ലെന്ന് റിപ്പോർട്ട്. രാഹുൽ പരിക്കിൽ നിന്ന് മോചിതനായിട്ടില്ലെന്നാണ് സൂചന. പകരക്കാരനായി മലയാളി താരവും കർണാടക ബാറ്ററുമായ ദേവ്ദത്ത് പടിക്കൽ ഇന്ത്യൻ ടീമിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ. അതിനിടെ രവീന്ദ്ര ജഡേജയ്ക്ക് ടീമിൽ തുടരാൻ ബി​സിസിഐ മെഡിക്കൽ സംഘം അനുമതി നൽകി. ഇന്ത്യൻ എക്സ്പ്രസാണ് ഈ വാർത്ത പുറത്തുവിട്ടത്.

വലത് തുടയ്ക്ക് മുന്നിലെ പേശികൾക്ക് പരിക്കേറ്റതിനെ തുടർന്നാണ് രാഹുൽ രണ്ടാം ടെസ്റ്റിൽ നിന്ന് പിന്മാറിയത്. എങ്കിലും മൂന്നാം ടെസ്റ്റിനുള്ള ടീമിൽ രാഹുലിനെ ഉൾപ്പെടുത്തിയിരുന്നു. വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ എന്നിവരും ഇം​ഗ്ലണ്ട് പരമ്പരയിൽ നിന്ന് പിന്മാറിയിരുന്നു. ഇതോടെ സർഫ്രാസ് ഖാൻ, രജത് പട്ടിദാർ തുടങ്ങിയ യുവനിരയ്ക്ക് വഴിയൊരുങ്ങി. ‌

മൂന്നാം ടെസ്റ്റിന് കെ എൽ രാഹുൽ ഇല്ല; ദേവ്ദത്ത് പടിക്കൽ പകരക്കാരൻ
രഞ്ജിയിൽ കേരളത്തിന് ആദ്യ ജയം; ആവേശപ്പോരിൽ ബംഗാളിനെ തകർത്തു

രഞ്ജി ട്രോഫി ക്രിക്കറ്റിലെ തകർപ്പൻ പ്രകടനമാണ് ദേവ്ദത്ത് പടിക്കലിന് ഇന്ത്യൻ ടീമിലേക്ക് വഴിയൊരുക്കിയത്. തമിഴ്നാടിനെതിരായ രഞ്ജി മത്സരത്തിൽ 151 റൺസ് പടിക്കിൽ നേടിയിരുന്നു. പഞ്ചാബിനെതിരെ 193, ​ഗോവയ്ക്കെതിരെ 103 എന്നിങ്ങനെ പടിക്കൽ സ്കോർ ചെയ്തു. ഇന്ത്യ എ യുടെ ഇം​ഗ്ലണ്ട് ലയൺസിനെതിരായ മത്സരത്തിൽ 105, 65, 21 എന്നിങ്ങനെയും പടിക്കൽ സ്കോർ നേടിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com