ചരിത്രമെഴുതി പതും നിസങ്ക; ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ശ്രീലങ്കന്‍ താരം

അഫ്ഗാനിസ്ഥാനെതിരായ ആദ്യ ഏകദിനത്തിലാണ് നിസങ്ക ചരിത്രനേട്ടം സ്വന്തമാക്കിയത്
ചരിത്രമെഴുതി പതും നിസങ്ക; ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ശ്രീലങ്കന്‍ താരം

കൊളംബോ: ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ശ്രീലങ്കന്‍ താരമായി പതും നിസങ്ക. അഫ്ഗാനിസ്ഥാനെതിരായ ആദ്യ ഏകദിനത്തിലാണ് യുവ ഓപ്പണര്‍ ചരിത്രം സൃഷ്ടിച്ചത്. അഫ്ഗാനെതിരെ ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 381 റണ്‍സ് നേടിയപ്പോള്‍ 210 റണ്‍സെടുത്ത് നിസങ്ക പുറത്താകാതെ നിന്നു.

139 പന്തില്‍ എട്ട് സിക്‌സും 20 ബൗണ്ടറിയുമടങ്ങുന്നതാണ് നിസങ്കയുടെ ഇന്നിങ്‌സ്. 136 പന്തിലാണ് താരം ഇരട്ട സെഞ്ച്വറിയിലെത്തിയത്. അതിവേഗത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമാണ് നിസങ്ക. ഇന്ത്യയുടെ ഇഷാന്‍ കിഷനാണ് അതിവേഗം ഇരട്ട സെഞ്ച്വറി തികച്ച ആദ്യ താരം. ഓസീസ് താരം ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് രണ്ടാമത്.

ചരിത്രമെഴുതി പതും നിസങ്ക; ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ശ്രീലങ്കന്‍ താരം
നൂറാം ടി20യില്‍ വാര്‍ണറിന് അപൂര്‍വ നേട്ടം; എലൈറ്റ് പട്ടികയില്‍ ഇനി കോഹ്‌ലിക്കും ടെയ്‌ലറിനുമൊപ്പം

ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി തികയ്ക്കുന്ന പത്താമത്തെ താരവും നിസങ്കയാണ്. ഏകദിനത്തില്‍ ഒരു ലങ്കന്‍ താരം നേടുന്ന ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോര്‍ഡില്‍ സനത് ജയസൂര്യയെ നിസങ്ക മറികടന്നു. 2000ത്തില്‍ ഇന്ത്യയ്‌ക്കെതിരെ സനത് ജയസൂര്യ നേടിയ 189 റണ്‍സെന്ന ദീര്‍ഘകാല റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com