നിഫ്റ്റി 25,000 മറികടന്നു; സെന്‍സെക്സ് 600 പോയിന്റ് കുതിച്ചു

25,000 എന്ന സൈക്കോളജിക്കല്‍ ലെവല്‍ വീണ്ടും മറികടന്ന് ദേശീയ ഓഹരി സൂചികയായ നിഫ്റ്റി
നിഫ്റ്റി 25,000 മറികടന്നു; സെന്‍സെക്സ് 600 പോയിന്റ് കുതിച്ചു
Updated on

മുംബൈ: 25,000 എന്ന സൈക്കോളജിക്കല്‍ ലെവല്‍ വീണ്ടും മറികടന്ന് ദേശീയ ഓഹരി സൂചികയായ നിഫ്റ്റി. വ്യാപാരത്തിന്റെ തുടക്കത്തില്‍ 180 പോയിന്റ് മുന്നേറിയപ്പോഴാണ് നിഫ്റ്റി 25000 എന്ന സൈക്കോളജിക്കല്‍ ലെവല്‍ മറികടന്നത്. സെന്‍സെക്സിലും സമാനമായ മുന്നേറ്റം ദൃശ്യമായി. 600 പോയിന്റ് കുതിച്ച സെന്‍സെക്സ് 81,700 പോയിന്റിന് മുകളിലാണ്.

അടുത്ത മാസം പലിശനിരക്ക് കുറയ്ക്കുമെന്ന് യുഎസ് ഫെഡറല്‍ റിസര്‍വ് നല്‍കിയ സൂചനയാണ് വിപണിയില്‍ പ്രതിഫലിച്ചത്. അമേരിക്കന്‍ വിപണി/gx നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതും ഇന്ത്യന്‍ ഓഹരിവിപണിയിലേക്കുള്ള വിദേശ നിക്ഷേപ ഒഴുക്കുമാണ് നേട്ടത്തിന് കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

പ്രധാനമായി നേട്ടം ഉണ്ടാക്കിയത് ടെക് മഹീന്ദ്ര, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ടാറ്റ മോട്ടോഴ്സ്, പവര്‍ ഗ്രിഡ്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാന്‍സ് ഓഹരികളാണ്. നഷ്ടം നേരിട്ടത് ഐടിസി, സണ്‍ ഫാര്‍മ, അള്‍ട്രാ ടെക് സിമന്റ്, അദാനി പോര്‍ട്സ് ഓഹരികളാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com