ഇന്ത്യൻ മണ്ണിൽ മുളച്ച ആശയങ്ങൾ, ചുക്കാൻ പിടിക്കാൻ പെൺകരുത്ത്; ഇതാണ് പുതിയ സ്റ്റാർട്ടപ്പ് വിപ്ലവം

2025 ഡിസംബർ വരെ രണ്ട് ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകളാണ് രാജ്യത്ത് പ്രവർത്തിച്ച് വരുന്നത്

ഇന്ത്യൻ മണ്ണിൽ മുളച്ച ആശയങ്ങൾ, ചുക്കാൻ പിടിക്കാൻ പെൺകരുത്ത്; ഇതാണ് പുതിയ സ്റ്റാർട്ടപ്പ് വിപ്ലവം
ജാസ്മിൻ ജമാൽ
1 min read|23 Feb 2026, 10:41 am
dot image

ഇന്ത്യയിലെ സ്റ്റാർട്ടപ്പ് രംഗം ഇപ്പോൾ വലിയൊരു മാറ്റത്തിന്റെ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. മെട്രോ നഗരങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന സ്റ്റാർട്ടപ്പുകൾ ഇന്ന് ഗ്രാമ-നഗര വ്യത്യാസങ്ങൾ കുറച്ചുകൊണ്ട് ടയർ-2, ടയർ-3 നഗരങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. കാർഷിക സാങ്കേതികവിദ്യ, ടെലിമെഡിസിൻ, മൈക്രോഫിനാൻസ്, ടൂറിസം, എഡ്‌ടെക് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾ ഗ്രാമീണ മേഖലയുടെ ആവശ്യങ്ങൾ നേരിട്ട് കൈകാര്യം ചെയ്യുകയും ഉപജീവന മാർഗങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

startup

ദേശീയ സ്റ്റാർട്ടപ്പ് ദിനത്തിന് മുന്നോടിയായി പുറത്തിറക്കിയ ഔദ്യോഗിക റിപ്പോർട്ട് പ്രകാരം, ഇന്ത്യയിലെ അംഗീകൃത സ്റ്റാർട്ടപ്പുകളിൽ ഏകദേശം പകുതിയോളം ഇപ്പോൾ ടയർ-2, ടയർ-3 നഗരങ്ങളിൽ നിന്നാണ് ആരംഭിക്കുന്നത്. സ്ത്രീകളുടെ നേതൃത്വത്തിലുള്ള സ്റ്റാർട്ടപ്പുകളുടെ വളർച്ചയും ശ്രദ്ധേയമാണ് എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

startup india

2025 ഡിസംബർ വരെ അംഗീകൃത സ്റ്റാർട്ടപ്പുകളിൽ 45 ശതമാനത്തിലധികത്തിനും കുറഞ്ഞത് ഒരാൾ എങ്കിലും വനിതാ ഡയറക്ടറോ പാർട്ണറോ ആയോ ഉള്ളതായി കണക്കുകൾ വ്യക്തമാക്കുന്നു.കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ആവാസവ്യസ്ഥയായി മാറിയിട്ടുണ്ട്.

2025 ഡിസംബർ വരെ രണ്ട് ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകളാണ് രാജ്യത്ത് പ്രവർത്തിച്ച് വരുന്നത്. ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, ഡൽഹി-NCR തുടങ്ങിയ നഗരങ്ങൾ പ്രധാന കേന്ദ്രങ്ങളായിരിക്കുമ്പോൾ, ചെറിയ നഗരങ്ങളിലെ വളർച്ചയും ശക്തമായിക്കൊണ്ടിരിക്കുന്നു.

വാണിജ്യ-വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (DPIIT) നേതൃത്വം നൽകുന്ന ‘സ്റ്റാർട്ടപ്പ് ഇന്ത്യ’ പദ്ധതിയാണ് ഈ വളർച്ചയുടെ പ്രധാന ആധാരം.

2014-ൽ ഒരു ബില്യൺ ഡോളറിന് മുകളിൽ മൂല്യമുള്ള നാല് സ്വകാര്യ കമ്പനികൾ മാത്രമുണ്ടായിരുന്ന ഇന്ത്യയിൽ, ഇന്ന് 120 മറികടന്നിരിക്കുകയാണ്. ഇവയുടെ സംയുക്ത മൂല്യ നിർണയം 350 ബില്യൺ ഡോളറിന് മുകളിലാണെന്നും ഔദ്യോഗിക റിപോർട്ടുകൾ വ്യക്തമമാകുന്നു.

women startup

സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം ഉറപ്പാക്കുന്നതിന് DPIIT ആരംഭിച്ച ഫണ്ട് ഓഫ് ഫണ്ട്സ് ഫോർ സ്റ്റാർട്ടപ്പ്സ് (FFS) പദ്ധതിയും നിർണായക പങ്കാണ് വഹിക്കുന്നത്. സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (SIDBI) മുഖേന നടപ്പാക്കുന്ന ഈ പദ്ധതിക്ക് 10,000 കോടി രൂപയുടെ കോർപ്പസാണ് അനുവദിച്ചിരിക്കുന്നത്. ഈ തുക സെബി രജിസ്റ്റർ ചെയ്ത ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടുകൾ (AIF) വഴി സ്റ്റാർട്ടപ്പുകളിലേക്ക് നിക്ഷേപിക്കപെടുന്നുണ്ട്.

startup

ഇതുവരെ 140-ലധികം എഐഎഫുകൾക്ക് ഈ പദ്ധതിയുടെ ഭാഗമായി ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും, അവ 1,370-ലധികം സ്റ്റാർട്ടപ്പുകളിലായി 25,500 കോടി രൂപയ്ക്കുമേൽ നിക്ഷേപിച്ചിട്ടുണ്ടെന്നും പ്രസ്താവന വ്യക്തമാക്കുന്നു. ഇന്ത്യയിലെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ സാമ്പത്തിക വളർച്ചയുടെ മാത്രമല്ല, സാമൂഹികവും പ്രദേശികവുമായ സമത്വത്തിന്റെ ശക്തമായ ഉപാധിയായി മാറിക്കൊണ്ടിരിക്കുകയാണ്.

Cintent Highlights :50% of Indian startups emerging from Tier 2, 3 cities; women lead inclusive growth

dot image
To advertise here,contact us
dot image