ഇപിഎഫ് vs പിപിഎഫ് ; കൂടുതൽ ലാഭം എവിടെ? മാസം 10,000 നിക്ഷേപിച്ചാൽ ഏതാണ് ലാഭം?

ജീവനക്കാർക്ക് റിട്ടയർമെന്റിനായി ഒരു വലിയ സേവിംഗ്സ് തുക ഉണ്ടാക്കാൻ സഹായിക്കുന്നതാണ് ഇപിഎഫ്

ഇപിഎഫ്  vs പിപിഎഫ് ; കൂടുതൽ ലാഭം എവിടെ? മാസം 10,000 നിക്ഷേപിച്ചാൽ ഏതാണ് ലാഭം?
dot image

റിട്ടയർമെന്റ് പ്ലാനിംഗ് എന്നത് ജീവിതത്തിലെ നിർണായക തീരുമാനമാണ്. ഭാവിയിൽ പണം സുരക്ഷിതമായി സൂക്ഷിക്കാൻ ധാരാളം അവസരങ്ങൾ ഉണ്ടെങ്കിലും പലരും സർക്കാർ സേവിംഗ്സ് പദ്ധതികളിൽ കൂടുതൽ താല്പര്യം കാണിക്കാറുണ്ട്. അത്തരത്തിൽ ഏറ്റവും പ്രധാനമായ രണ്ട് പദ്ധതികളാണ് ഇപിഎഫും പിപിഎഫും.

epf vs ppf

ദീർഘകാല നിക്ഷേപത്തിനും നികുതി ഇളവിനും സഹായിക്കുന്ന, ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഈ രണ്ടു പദ്ധതിളെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പരിശോധിക്കാം. രണ്ട് പദ്ധതികളിൽ പ്രതിവർഷം 1.2 ലക്ഷം (മാസം 10,000) വീതം 15 വർഷം നിക്ഷേപിച്ചാൽ ഏതാണ് കൂടുതൽ ലാഭം എന്നതും കൃത്യമായി മനസിലാക്കാം.

എന്താണ് ഇപിഎഫ്

ശമ്പളമുള്ള ജീവനക്കാരുടെ റിട്ടയർമെന്റ് സേവിംഗ്സ് പദ്ധതിയാണ് എംപ്ലോയീ പ്രൊവിഡന്റ് ഫണ്ട്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ, ഇന്ത്യയാണ് ഇത് നിയന്ത്രിക്കുന്നത്. ഈ പദ്ധതിയിൽ ജീവനക്കാരൻ തന്റെ ബേസിക് ശമ്പളവും ഡിഎയും ചേർന്നതിന്റെ 12% പിഎഫ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നു. തൊഴിലുടമയും അത്രതന്നെ തുക സംഭാവന നൽകും (അതിലെ ഒരു ഭാഗം പെൻഷൻ ഫണ്ടിലേക്ക് പോകും) ഇപിഎഫ് അക്കൗണ്ടിന് ഓരോ വർഷവും പലിശ ലഭിക്കും.

epf and ppf

നിലവിലെ പലിശ നിരക്ക് 8.25% ആണ്. ജീവനക്കാർക്ക് റിട്ടയർമെന്റിനായി ഒരു വലിയ സേവിംഗ്സ് തുക ഉണ്ടാക്കാൻ സഹായിക്കുന്നതാണ് ഈ പദ്ധതി .ചില പ്രത്യേക സാഹചര്യങ്ങളിൽ, ഉദാഹരണത്തിന് വിദ്യാഭ്യാസം, വിവാഹം, വീട് വാങ്ങൽ തുടങ്ങിയ ആവശ്യങ്ങൾക്കായി പണം ഭാഗികമായി പിൻവലിക്കാനും അവസരമുണ്ട്.

Also Read:

പിപിഎഫ്

ഇപിഎഫിൽ നിന്നും വ്യത്യസത്യമായി ഈ പദ്ധതിയിൽ ആർക്കും നിക്ഷേപിക്കാനാകും. ശമ്പളക്കാരും സ്വയം തൊഴിൽ ചെയ്യുന്നവരും തുടങ്ങി കുട്ടികളുടെ പേരിൽ മാതാപിതാക്കൾക്ക് ഉൾപ്പെടെ ഈ പദ്ധതിയിൽ നിക്ഷേപിക്കാം. പിപിഎഫ് അക്കൗണ്ട് ബാങ്കുകളിലോ പോസ്റ്റ് ഓഫിസുകളിലോ ആരംഭിക്കാം. നിലവിലെ പലിശ നിരക്ക് 7.1% ആണ്. സർക്കാർ ഇത് നിശിത സമയങ്ങളിൽ മാറ്റം വരുത്താറുണ്ട്. പദ്ധതിക്ക് 15 വർഷത്തെ ലോക്ക്-ഇൻ കാലാവധി ഉണ്ട്. എന്നാൽ കുറച്ച് വർഷങ്ങൾക്കുശേഷം ഭാഗികമായി പണം പിൻവലിക്കാനും ലോൺ എടുക്കാനും അവസരമുണ്ട്.

epf growth

നികുതി ഇളവ്

രണ്ട് പദ്ധതിയിലും ആദായ നികുതി നിയമം സെക്ഷൻ 80 സി പ്രകാരം 1.5 ലക്ഷം വരെ നികുതി ഇളവ് ലഭിക്കും.പലിശയും കാലാവധി കഴിഞ്ഞ് കിട്ടുന്ന തുകയും സാധാരണയായി ടാക്സ് ഫ്രീ ആയിരിക്കും. ഒരു വ്യക്തി പ്രതിമാസം 10,000 വീതം നിക്ഷേപിക്കുന്നു എന്ന് കരുതാം. അങ്ങനെ ഒരു വർഷത്തിൽ 1,20,000 രൂപ. ഈ തുക 15 വർഷം തുടർച്ചയായി ഈ രണ്ട് പദ്ദതികളിലും നിക്ഷേപിച്ചാൽ മൊത്തം നിക്ഷേപം 18,00,000 ആയിരിക്കും.

ഇപിഎഫിൽ നിന്നുള്ള വരുമാനം

നിക്ഷേപത്തിന് വർഷത്തിൽ 8.25% പലിശ ലഭിക്കുന്നുവെങ്കിൽ, 15 വർഷത്തിന് ശേഷം ലഭിക്കുന്ന മൊത്തം തുക ഏകദേശം 35,96,445 രൂപ ആയിരിക്കും. ഇതിൽ നിക്ഷേപിച്ച മുഴുവൻ തുകയും വർഷങ്ങളായി ലഭിച്ച പലിശയും ഉൾപ്പെടുന്നു.

epf and ppf

പിപിഎഫിൽ നിന്നുള്ള വരുമാനം

7.1 ശതമാനം വാർഷിക പലിശ നിരക്കിൽ പിപിഎഫിൽ നിക്ഷേപിക്കുകയാണെങ്കിൽ, 15 വർഷത്തിനുശേഷം കാലാവധി പൂർത്തിയാകുന്ന മൂല്യം ഏകദേശം 32,54,567 രൂപ . പദ്ധതികൾ തമ്മിലുള്ള വ്യത്യാസം ഏകദേശം 3.4 ലക്ഷം ആണ്. ഈ നിക്ഷേപ യാത്രയിൽ നേടുന്നത് പണം മാത്രമല്ല സാമ്പത്തിക സുരക്ഷ, ഭാവിക്കുള്ള വിശ്വാസം, സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള ആത്മവിശ്വാസം എന്നിവയാണ്.

നിശ്ചയിച്ച പലിശ നിരക്കുകൾ പ്രകാരം, ഇപിഎഫ് ഉയർന്ന പലിശ നിരക്കിന്റെ കാരണത്താൽ 15 വർഷത്തിനിടെ വലിയ കോർപ്പസ് സൃഷ്ടിക്കുന്നുണ്ടെകിലും നിങ്ങളുടെ ആവശ്യവും നിക്ഷേപ തുകയുടെ രീതിയും അനുസരിച്ച് സാമ്പത്തിക തീരുമാനങ്ങൾ ഉചിതമായി എടുക്കുക.

Content Highlights : EPF,or PPF: which retirement savings option works best for you?

dot image
To advertise here,contact us
dot image