വിജയ് യുടെ വിസിലടിച്ചു; ചെന്നൈയുടെ വിസിൽ പോടുമോ?; ഇന്ന് CSK VS DC പോരാട്ടം

നിലവിൽ പോയിന്റ് ടേബിളിൽ ഒമ്പത് മത്സരങ്ങളിൽ നാല് ജയവും അഞ്ച് തോൽവിയുമായി എട്ട് പോയിന്റാണ് ചെന്നൈക്കുള്ളത്.

വിജയ് യുടെ വിസിലടിച്ചു; ചെന്നൈയുടെ വിസിൽ പോടുമോ?; ഇന്ന് CSK VS DC പോരാട്ടം
dot image

ഐ പി എൽ 2026 ൽ ഇന്ന് സൂപ്പർ പോരാട്ടം. ഡൽഹി ക്യാപിറ്റൽസും ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലാണ് പ്ലേ ഓഫ് പോരാട്ടത്തിനായി കൊമ്പുകോർക്കുന്നത്.

നിലവിൽ പോയിന്റ് ടേബിളിൽ ഒമ്പത് മത്സരങ്ങളിൽ നാല് ജയവും അഞ്ച് തോൽവിയുമായി എട്ട് പോയിന്റാണ് ചെന്നൈക്കുള്ളത്.

ഒമ്പത് മത്സരങ്ങളിൽ നിന്ന് നാല് ജയവും അഞ്ച് തോൽവിയുമായി എട്ട് പോയിന്റാണ് ഡൽഹിക്കുള്ളത്. ചെന്നൈ ആറാമതും ഡൽഹി ഏഴാമതും.

മുംബൈക്കെതിരെ സീസണിലെ രണ്ടാം മത്സരം ജയിച്ചതിന്റെ ആത്‌മവിശ്വാസത്തിലാണ് ചെന്നൈ വരുന്നത്. എട്ട് വിക്കറ്റിനായിരുന്നു തകർപ്പൻ ജയം. നായകൻ റുതുരാജ് ഫോമിലായാതും പ്രതീക്ഷയാണ്.

കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ ഏഴ് വിക്കറ്റിന് തകർപ്പൻ ജയം നേടിയാണ് ഡൽഹിയുടെ വരവ്. നായകൻ അക്‌സർ പട്ടേലിന്റെ നിറം മങ്ങൽ തിരിച്ചടിയാണ്.

content highlights: Ipl 2026 csk vs dc match preview chennai super kings vs delhi capitals

dot image
To advertise here,contact us
dot image