ഹോര്‍മുസ് പ്രതിസന്ധി; എല്‍പിജിക്ക് പിന്നാലെ യൂറിയയും മുടങ്ങി, ചൈന കനിയുമോ?

പ്രതിസന്ധി രൂക്ഷമായതോടെ ദക്ഷിണേഷ്യയിലെ ചില വളം നിര്‍മ്മാണ കമ്പനികള്‍ പ്ലാന്റുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരായ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ നീക്കം. കയറ്റുമതി നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു

ഹോര്‍മുസ് പ്രതിസന്ധി; എല്‍പിജിക്ക് പിന്നാലെ യൂറിയയും മുടങ്ങി, ചൈന കനിയുമോ?
dot image

രാജ്യത്തെ എല്‍പിജി പ്രതിസന്ധിയെ തുടര്‍ന്ന് ചൈനയില്‍ നിന്ന് യൂറിയ വാങ്ങാന്‍ ഇന്ത്യ. എണ്ണ ലഭ്യതയില്‍ കുറവ് നേരിട്ടാല്‍ കാര്‍ഷിക മേഖലയ്ക്കാവശ്യമായ യൂറിയയുടെ നിര്‍മാണവും കുറയുമെന്ന കണക്കുകൂട്ടലിലാണ് നടപടി.

agri fertilizer

യൂറിയ കയറ്റുമതി ഇന്ത്യയിലേക്ക് അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ചൈനയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പശ്ചിമേഷ്യയിലെ സംഘര്‍ഷം തുടരുന്നത് പ്രകൃതിവാതകത്തിന്റെ വിതരണത്തെ പ്രതികൂലമായി ബാധിച്ചു. വളം ഉല്‍പാദനത്തിലെ പ്രധാന അസംസ്‌കൃത വസ്തുവാണ് എല്‍പിജി.

പ്രതിസന്ധി രൂക്ഷമായതോടെ ദക്ഷിണേഷ്യയിലെ ചില വളം നിര്‍മ്മാണ കമ്പനികള്‍ പ്ലാന്റുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരായ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ നീക്കം. കയറ്റുമതി നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു.

ഇറാനില്‍ നടന്ന യുഎസ് ഇസ്രായേല്‍ ആക്രമണങ്ങള്‍ ആഗോള വ്യാപാരത്തെ ബാധിക്കുകയും ഇതേ തുടര്‍ന്ന് ഭക്ഷണവും ഊര്‍ജ്ജ വിതരണവും സംബന്ധിച്ച ആശങ്കകള്‍ വര്‍ധിക്കുകയും ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍, പ്രധാന ചരക്കുകള്‍ ഉറപ്പാക്കുന്നതിന് വിവിധ രാജ്യങ്ങള്‍ അസാധാരണ നടപടികള്‍ സ്വീകരിക്കുകയാണെന്ന് ഈ നീക്കത്തിലൂടെ വ്യക്തമാവുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

india china

ലോക ഭക്ഷ്യ ഉല്‍പാദനത്തിന് നിര്‍ണായകമായ, കാര്‍ഷിക മേഖലയ്ക്ക് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന നൈട്രജന്‍ വളമാണ് യൂറിയ. യൂറിയയുടെ ആഗോള വില, യുദ്ധത്തിന്റെ ആദ്യ ആഴ്ചയില്‍ തന്നെ 21% വരെ ഉയര്‍ന്ന് മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയതായി പുതിയ കണക്കുകള്‍ കാണിക്കുന്നു. ചൈന ക്വാട്ട സമ്പ്രദായത്തിന് കീഴിലാണ് യൂറിയ കയറ്റുമതി നിയന്ത്രിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയുള്‍പ്പെടെ ചില രാജ്യങ്ങളിലേക്ക് കയറ്റുമതികള്‍ക്ക് അനുമതി നല്‍കിയിരുന്നെങ്കിലും, 2026-ല്‍ കയറ്റുമതിക്കുള്ള അനുമതി ഇതുവരെ നല്‍കിയിട്ടില്ല. ലോകത്തിലെ ഏറ്റവും വലിയ യൂറിയ ഉത്പാദക രാജ്യമാണ് ചൈന. ചൈനയിലും കാര്‍ഷിക സീസണിന്റെ ആരംഭമായതിനാല്‍ യൂറിയക്ക് വലിയ ഡിമാന്‍ഡുണ്ട്.

ഇതിനിടെ, അയല്‍രാജ്യങ്ങളില്‍ നിന്ന് വരുന്ന നിക്ഷേപങ്ങള്‍ക്ക് ഇന്ത്യ ചില നിയമങ്ങളില്‍ ഇളവ് നല്‍കി കഴിഞ്ഞു. ആഭ്യന്തര നിര്‍മ്മാണത്തെ പ്രോത്സാഹിപ്പിക്കാന്‍ എടുത്ത ഈ നടപടി പ്രധാനമായും ചൈനയെ ലക്ഷ്യമിട്ടതാണെന്ന് വിലയിരുത്തപ്പെടുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള സാമ്പത്തിക ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനയുമാണിത്.

Content Highlights: India seeks urea from China as Middle East tensions threaten fertilizer supplies

dot image
To advertise here,contact us
dot image