ഹോട്ടലിലെ അതേ വിലയ്ക്ക് ഇനി വീട്ടിലിരുന്ന് മൂക്ക് മുട്ടെ തിന്നാം റാപ്പിഡോ റെഡി

സാധാരണയായി സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ആപ്പുകള്‍ റെസ്റ്റോറന്റുകളില്‍ നിന്ന് വലിയൊരു തുക കമ്മീഷനായി വാങ്ങാറുണ്ട്

ഹോട്ടലിലെ അതേ വിലയ്ക്ക് ഇനി വീട്ടിലിരുന്ന് മൂക്ക് മുട്ടെ തിന്നാം റാപ്പിഡോ റെഡി
dot image

ബൈക്ക് ടാക്‌സി സേവനത്തിലൂടെ ശ്രദ്ധേയരായ റാപ്പിഡോ, ഇപ്പോള്‍ ഭക്ഷണ വിതരണ രംഗത്തേക്കും ചുവടുവെച്ചിരിക്കുകയാണ്. 'ഓണ്‍ലി' എന്ന പേരില്‍ ബെംഗളൂരുവിലുടനീളം ഈ സേവനം ഇപ്പോള്‍ ലഭ്യമാണ്.

Ownly

സ്വിഗ്ഗിയും സൊമാറ്റോയും ഭരിക്കുന്ന വിപണിയിലേക്ക് റാപ്പിഡോ വരുന്നത് വെറും കൈയ്യോടെയല്ല, റെസ്റ്റോറന്റുകള്‍ക്ക് 'സീറോ-കമ്മീഷന്‍' എന്ന വലിയ വാഗ്ദാനവുമായാണ്. അതായത്, ഹോട്ടലുകാര്‍ക്ക് ഇനി അധിക ലാഭം കിട്ടും, നമുക്ക് ഹോട്ടലിലെ അതേ വിലയ്ക്ക് ഭക്ഷണം വീട്ടിലെത്തും.

ഈ പുതിയ മാറ്റം എങ്ങനെയാണ് ഫുഡ് ഡെലിവറി ലോകത്തെ മാറ്റിമറിക്കാന്‍ പോകുന്നത്?

ഭക്ഷണം വിലക്കുറവില്‍

സാധാരണയായി സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ആപ്പുകള്‍ റെസ്റ്റോറന്റുകളില്‍ നിന്ന് വലിയൊരു തുക കമ്മീഷനായി വാങ്ങാറുണ്ട്. എന്നാല്‍ റാപ്പിഡോയുടെ 'ഓണ്‍ലി' ആപ്പ് റെസ്റ്റോറന്റുകളില്‍ നിന്ന് കമ്മീഷന്‍ ഈടാക്കുന്നില്ല. മറ്റ് ആപ്പുകളില്‍ ഹോട്ടലിലെ യഥാര്‍ത്ഥ വിലയേക്കാള്‍ കൂടുതല്‍ തുക ഭക്ഷണത്തിന് ഈടാക്കാറുണ്ട്. എന്നാല്‍ 'ഓണ്‍ലി' പ്ലാറ്റ്ഫോമില്‍ ഹോട്ടലിലെ അതേ വിലയ്ക്ക് തന്നെ ഭക്ഷണം ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഉപഭോക്താക്കള്‍ ഭക്ഷണത്തിന്റെ വിലയും അത് എത്തിച്ചുനല്‍കുന്നതിനുള്ള ഡെലിവറി ചാര്‍ജും മാത്രം നല്‍കിയാല്‍ മതി. അധികമായി പ്ലാറ്റ്ഫോം ഫീസോ മറ്റ് മറഞ്ഞിരിക്കുന്ന ചാര്‍ജുകളോ ഉണ്ടാകില്ല.

പശ്ചാത്തലം

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ ബെംഗളൂരുവിലെ ചില ഭാഗങ്ങളില്‍ ഇത് പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ മുതല്‍ ഇത് നഗരം മുഴുവന്‍ ലഭ്യമായി തുടങ്ങിയിരിക്കുകയാണ്. ചുരുക്കത്തില്‍, ഹോട്ടലുകാര്‍ക്ക് കൂടുതല്‍ ലാഭവും ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ചിലവില്‍ ഭക്ഷണവും എത്തിക്കുക എന്നതാണ് റാപ്പിഡോ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത് നിലവിലുള്ള സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ കമ്പനികള്‍ക്ക് വലിയൊരു മത്സരമായി മാറും.

Content Highlights: Rapido, known for its bike taxi service, has now entered the food delivery sector with a new service called ‘Ownly’, currently available across Bengaluru

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us