Top

എസ്ആർകെ പ്ലസ്; സ്വന്തം ഒടിടി പ്ലാറ്റ്ഫോം അവതരിപ്പിച്ച് ഷാരുഖ്

പുതിയ മേഖലയിലേയ്ക്കുള്ള ഷാരൂഖിന്റെ കടന്നുവരവിൽ ആരാധകരും സൽമാൻ ഖാൻ അടക്കമുള്ള ബോളിവുഡ് താരങ്ങളും ആശംസകളറിയിച്ചെത്തുന്നുണ്ട്

15 March 2022 11:25 AM GMT
ഫിൽമി റിപ്പോർട്ടർ

എസ്ആർകെ പ്ലസ്; സ്വന്തം ഒടിടി പ്ലാറ്റ്ഫോം അവതരിപ്പിച്ച് ഷാരുഖ്
X

ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ പുതിയ ഒടിടി പ്ലാറ്റ്ഫോം ഒരുങ്ങുന്നു. എസ്ആർകെ പ്ലസ് എന്നാണ് ഒടിടി പ്ലാറ്റ്ഫോമിന് പേര് നൽകിയിരിക്കുന്നത്. ഷാരൂഖ് തന്റെ സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഒടിടിയുടെ ലോകത്ത് ചിലത് സംഭവിക്കാൻ പോകുന്നു എന്ന ക്യാപ്ഷനോടെയാണ് താരം പുതിയ ഒടിടിയുടെ ലോഗോ പങ്കുവച്ചത്.

പുതിയ മേഖലയിലേയ്ക്കുള്ള ഷാരൂഖിന്റെ കടന്നുവരവിൽ ആരാധകരും സൽമാൻ ഖാൻ അടക്കമുള്ള ബോളിവുഡ് താരങ്ങളും ആശംസകളറിയിച്ചെത്തുന്നുണ്ട്. കിംഗ് ഖാന്റെ പുതിയ സംരംഭം ആസ്വദിക്കുന്നതിനു വേണ്ടി കാത്തിരിക്കുന്നു എന്നും ആരാധകർ പ്രതികരങ്ങളിലൂടെ അറിയിച്ചു.

ഒടിടി പ്ലാറ്റ്ഫോമുകൾ ഇന്ത്യയിൽ നിരവധിയുണ്ടെങ്കിലും ഷാരൂഖ് ഇതുവരെയും ഒടിടിയിൽ അരങ്ങേറ്റം കുറിച്ചിരുന്നില്ല. സിദ്ധാർഥ് ആനന്ദിന്റെ ആക്ഷൻ ചിത്രം 'പത്താൻ' ആണ് ഷാരൂഖിന്റെ ഏറ്റവും പുതിയ പ്രോജക്ട്. 2018ൽ റിലീസ് ചെയ്ത റൊമാൻസ് കോമഡി ചിത്രമായ 'സീറോ' ആണ് ഷാരൂഖിന്റേതായി അവസാനം പൂത്തിറങ്ങിയ ചിത്രം.

story highlights: SRK Plus; Shah Rukh Khan introduces his own OTT platform

Next Story