Top

'കൂടുതല്‍ സംസാരിക്കുന്ന ഭാഷയായിരിക്കാം, ദേശീയ ഭാഷയല്ല'; ഹിന്ദി ഭാഷാ വിവാദത്തില്‍ സോനു നിഗം

ഹിന്ദി ദേശീയ ഭാഷയല്ല എന്ന സുദീപ് കിച്ചയുടെ പരാമര്‍ശവും അതിന് അജയ് ദേവ്ഗണ്‍ നല്‍കിയ മറുപടിയുമാണ് ഹിന്ദി ഭാഷ വിവാദങ്ങള്‍ക്ക് കാരണമായത്

3 May 2022 5:40 AM GMT
ഫിൽമി റിപ്പോർട്ടർ

കൂടുതല്‍ സംസാരിക്കുന്ന ഭാഷയായിരിക്കാം, ദേശീയ ഭാഷയല്ല; ഹിന്ദി ഭാഷാ വിവാദത്തില്‍ സോനു നിഗം
X

ഹിന്ദി ഭാഷാ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി സോനു നിഗം. ഇന്ത്യന്‍ ഭരണഘടനയില്‍ ഹിന്ദി ദേശീയ ഭാഷയാണെന്ന കാര്യം എഴുതിയിട്ടില്ല. ഒരുപക്ഷേ ഏറ്റവും കൂടുതല്‍ സംസാരിക്കുന്ന ഭാഷയായിരിക്കാം, എന്നാല്‍ ദേശീയ ഭാഷയല്ലെന്ന് സോനു നിഗം പറഞ്ഞു.

'വാസ്തവത്തില്‍ തമിഴാണ് ഏറ്റവും പഴക്കം ചെന്ന ഭാഷ. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്‌കൃതവും തമിഴും തമ്മില്‍ തര്‍ക്കമുണ്ട്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷ തമിഴാണെന്നാണ് പറയപ്പെടുന്നത്' സോനു നിഗം കൂട്ടിച്ചേര്‍ത്തു.

ഹിന്ദി ദേശീയ ഭാഷയല്ല എന്ന സുദീപ് കിച്ചയുടെ പരാമര്‍ശവും അതിന് അജയ് ദേവ്ഗണ്‍ നല്‍കിയ മറുപടിയുമാണ് ഹിന്ദി ഭാഷ വിവാദം സിനിമ മേഖലയിലേക്ക് കടന്നത്. ഹിന്ദി ദേശീയ ഭാഷയല്ലെങ്കില്‍ പിന്നെന്തിന് മറ്റ് മാതൃഭാഷാ സിനിമകള്‍ ഹിന്ദിയില്‍ ഡബ്ബ് ചെയ്ത് റിലീസ് ചെയ്യുന്നു എന്നായിരുന്നു സുദീപ് കിച്ചക്ക് അജയ് ദേവ്ഗണിന്റെ മറുപടി. സംഭവത്തില്‍ നിരവധി രാഷ്ട്രീയ ചലച്ചിത്ര പ്രവര്‍ത്തകരാണ് പ്രതികരണവുമായി എത്തിയത്.

ഹിന്ദി ദേശീയ ഭാഷയല്ലയെന്നും അജയ് ദേവ്ഗണിന്റെ അറിവില്ലായ്മ തന്നെ അമ്പരപ്പിക്കുന്നതാണെന്നുമായിരുന്നു നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ രമ്യയുടെ പ്രതികരണം. ഹിന്ദിയെ രാഷ്ട്ര ഭാഷ എന്നു വിളിക്കാന്‍ സാധിക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്നാണ് സംഭവത്തില്‍ പ്രതികരിച്ച് സോനു സൂദ് പറഞ്ഞത്. ഹിന്ദി തമിഴ്, കന്നഡ ഭാഷകളേക്കാള്‍ മുമ്പേ നിലവിലുള്ളതാണ് സംസ്‌കൃത ഭാഷ. അതിനാല്‍ സംസ്‌കൃതമാണ് ദേശീയ ഭാഷയാകേണ്ടതെന്ന് നടി കങ്കണയും പ്രതികരിച്ചിരുന്നു.

Story Highlights; Sonu Nigam reacts In the Hindi language controversy

Next Story