അതിഥി വേഷമല്ല, മുഴുനീള കഥാപാത്രം; സിനിമയില്‍ അരങ്ങേറ്റത്തിനൊരുങ്ങി ശിഖര്‍ ധവാന്
ചിത്രീകരണം പൂര്‍ത്തിയായെന്നാണ് റിപ്പോര്‍ട്ട്
17 May 2022 7:26 AM GMT
ഫിൽമി റിപ്പോർട്ടർ

സിനിമയില്‍ അരങ്ങേറ്റത്തിനൊരുങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്. ഒരു വലിയ മുഖ്യധാരാ ചിത്രത്തിലൂടെ ധവാന് അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. സിനിമയുടെ പേര് സംബന്ധിച്ച വ്യക്തതയില്ല. ചിത്രീകരണം പൂര്‍ത്തിയായെന്നാണ് റിപ്പോര്‍ട്ട്.
'ശിഖര്‍ ധവാന് എല്ലായ്പ്പോഴും അഭിനേതാക്കളോട് വലിയ ബഹുമാനമുണ്ടായിരുന്നു, ഈ ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ശിഖര്‍ കഥാപാത്രത്തിന് അനുയോജ്യമാണെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ കരുതുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തെ സമീപിച്ചു. ഇതൊരു മുഴുനീള വേഷമാണ്, ഒരു അതിഥി വേഷമല്ല. ഈ വര്‍ഷം റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു'.- അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നു.
കഴിഞ്ഞ വര്‍ഷം അക്ഷയ് കുമാറിന്റെ രാം സേതുവിന്റെ സെറ്റില്‍ ധവാന് എത്തിയതിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഒപ്പം ജാക്വലിന് ഫെര്‍ണാണ്ടസും നുഷ്രത്ത് ബറൂച്ചയും ഉണ്ടായിരുന്നു. ഇതോടെയാണ് ക്രിക്കറ്റ് താരം സിനിമയുടെ ഭാഗമാകുമെന്ന അഭ്യൂഹങ്ങള്‍ പരന്നത്. എന്നിരുന്നാലും, ശിഖര്‍ അരങ്ങേറ്റം കുറിക്കുന്നത് രാമസേതു അല്ലെന്ന് വ്യക്തമാക്കുന്നു. ധവാനും അക്ഷയും അടുത്ത സുഹൃത്തുക്കളാണ്. അതിനാലാണ് ധവാന് അദ്ദേഹത്തെ സെറ്റില്‍ സന്ദര്‍ശിച്ചത്.
Story Highlights: Shikhar Dhawan is all set to make his film debut