Top

കിംഗ് ഖാൻ 'റെഡി'; അറ്റ്‌ലി- ഷാരൂഖ് ഖാൻ ചിത്രം 'ജവാൻ'

നയന്‍താരയാണ് ചിത്രത്തില്‍ ഷാരൂഖിന്റെ നായികയായി എത്തുന്നത്.

3 Jun 2022 9:19 AM GMT
ഫിൽമി റിപ്പോർട്ടർ

കിംഗ് ഖാൻ റെഡി; അറ്റ്‌ലി- ഷാരൂഖ് ഖാൻ ചിത്രം ജവാൻ
X

ഷാരൂഖ് ഖാനെ കേന്ദ്ര കഥാപാത്രമാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് ചെയ്തു. ജവാൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2023 ജൂൺ രണ്ടാം തീയതി ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്.


നയന്‍താരയാണ് ചിത്രത്തില്‍ ഷാരൂഖിന്റെ നായികയായി എത്തുന്നത്. സംവിധായകന്‍ അറ്റ്‌ലിയുടെയും നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ജവാന്‍. അന്വേഷണ ഉദ്യോഗസ്ഥയായാണ് നയന്‍താര എത്തുന്നത്. ഷാരൂഖ് ഖാന്‍ ഇരട്ടവേഷത്തിലാണ് എത്തുന്നത്.

പ്രിയാമണിയും പ്രധാന വേഷം ചെയ്യുന്നു. യോഗി ബാബു, സന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തും. സാനിയ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്.

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും സൗത്ത് ഇന്‍ഡസ്ട്രിയില്‍ നിന്നുള്ളവരാണ്. ജികെ വിഷ്ണുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. അറ്റ്‌ലിയുടെ മെരസല്‍, ബിഗില്‍ എന്നീ ചിത്രങ്ങള്‍ക്കും ക്യാമറ ചലിപ്പിച്ചത് വിഷ്ണുവാണ്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതായാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ, പൂനെ തുടങ്ങിയ സ്ഥലങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകള്‍.

story highlights: shahrukh khan and atlee movie jawan title released

Next Story