Top

ഷാരൂഖ് ഖാന്റെ 'മന്നത്തി'ലെ 25 ലക്ഷം വിലയുള്ള നെയിംപ്ലേറ്റ് കാണാനില്ല; മോഷണമോയെന്ന് ആരാധകർ

താരത്തിന്റെ ഭാര്യ ഗൗരി ഖാൻ ആണ് നെയിംപ്ലേറ്റ് ഡിസൈൻ ചെയ്തത്.

28 May 2022 11:45 AM GMT
ഫിൽമി റിപ്പോർട്ടർ

ഷാരൂഖ് ഖാന്റെ മന്നത്തിലെ 25 ലക്ഷം വിലയുള്ള നെയിംപ്ലേറ്റ് കാണാനില്ല; മോഷണമോയെന്ന് ആരാധകർ
X

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ബാന്ദ്രയിലെ 'മന്നത്ത്' എന്ന വസതി ഏറെ പ്രസിദ്ധമാണ്. നിരവധി ആരാധകരാണ് വസതിയ്ക്ക് മുന്നിൽ വന്നു ചിത്രങ്ങൾ എടുക്കുന്നത്. ഇപ്പോഴിതാ വസതിയുടെ ഗേറ്റിലുള്ള നെയിംപ്ലേറ്റ് കാണാനില്ല എന്ന വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്.

ട്വിറ്ററിലൂടെ നിരവധി ആരാധകരാണ് നെയിംപ്ലേറ്റ് കാണാനില്ലെന്ന കാര്യം പങ്കുവെച്ചിരിക്കുന്നത്. നെയിംപ്ലേറ്റ് മോഷണം പോയതാകാം എന്ന് ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. താരത്തിന്റെ ഭാര്യ ഗൗരി ഖാൻ ആണ് നെയിംപ്ലേറ്റ് ഡിസൈൻ ചെയ്തത്. 25 ലക്ഷമാണ് ഇതിന്റെ വില.


ഈദ് ദിനത്തിൽ ഷാരൂഖ് ഖാൻ വസിതിയിൽ വെച്ച് ആരാധകരെ അഭിസംബോധന ചെയ്തത് വാർത്തകളിൽ ഇടം നേടിയിരുന്നു. കൊവിഡ് പ്രതിസന്ധികൾക്ക് ശേഷം ഇതാദ്യമാണ് താരം ആരാധകരെ അഭിസംബോധന ചെയ്യുന്നത്.

ഷാരൂഖിന്റെ ഏറ്റവും പുതിയ ചിത്രം 'പത്താനാ'യുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഒരു ട്രെയ്‌ലർ പോലും റിലീസ് ചെയ്യാത്ത സിനിമയുടെ ഒടിടി അവകാശം റെക്കോർഡ് തുകയ്ക്കാണ് നൽകിയിരിക്കുന്നത്. 200കോടി രൂപയ്ക്ക് ആമസോണ്‍ പ്രൈമാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ യാഷ് രാജ് പ്രൊഡക്ഷന്‍സ് ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.

story highlights: shah rukh khan's home mannat new nameplate goes missing

Next Story