Top

'അമ്മക്കൊപ്പം താമസിക്കാന്‍ തയ്യാറുള്ളയാളെ മാത്രമേ കല്യാണം കഴിക്കൂ'; അമ്മ തന്നെയാണ് വീടെന്ന് സാറ അലി ഖാന്‍

3 Jan 2022 11:07 AM GMT
ഫിൽമി റിപ്പോർട്ടർ

അമ്മക്കൊപ്പം താമസിക്കാന്‍ തയ്യാറുള്ളയാളെ മാത്രമേ കല്യാണം കഴിക്കൂ; അമ്മ തന്നെയാണ് വീടെന്ന് സാറ അലി ഖാന്‍
X

ബോളിവുഡില്‍ നിരവധി ആരാധകരുള്ള യുവതാരങ്ങളില്‍ ഒരാളാണ് സാറ അലി ഖാന്‍. അക്ഷയ് കുമാറും ധനുഷും പ്രധാനകഥാപാത്രങ്ങളായി എത്തിയ അത്രംഗി രെയാണ് താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. സിനിമ വിശേഷങ്ങള്‍ക്കപ്പുറം തന്റെ ഭാവി ഭര്‍ത്താവിനെക്കുറിച്ച് മനസ് തുറക്കുകയാണിപ്പോള്‍ സാറ. തന്റെ അമ്മക്കൊപ്പം താമസിക്കാന്‍ തയ്യാറുള്ള ഒരു വ്യക്തിയെ മാത്രമെ വിവാഹം ചെയ്യൂ എന്നാണ് സാറ പറയുന്നത്. ഇ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് സാറ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

'എന്റെ അമ്മക്കൊപ്പം താമസിക്കാന്‍ തയ്യാറാകുന്ന ഒരു വ്യക്തിയെ മാത്രമേ ഞാന്‍ വിവാഹം ചെയ്യൂ. ഒരിക്കലും അമ്മയെ ഉപേക്ഷിക്കില്ല. ഇന്റര്‍വ്യൂവിന് വരാന്‍ ഡ്രസിന് അനുസരിച്ചുള്ള വള ഇടുന്നതുപോലും അമ്മയുടെ സഹായത്തോടെയാണ്. അമ്മയില്‍ നിന്നും മാറി താമസിക്കാന്‍ കഴിവുള്ള ഒരാളല്ല ഞാന്‍. എത്ര ഞാന്‍ ഓടി മാറിയാലും അമ്മയാണ് എന്റെ വീട് . എല്ലാ ദിവസവും എനിക്ക് തിരിച്ചു വരേണ്ടതായി വരും'- സാറ പറഞ്ഞു

നടി അമൃത സിങ്ങിന്റെയും നടന്‍ സെയ്ഫ് അലി ഖാന്റെയും മകളാണ് സാറ. ഇരുവരും വേര്‍പിരിഞ്ഞതിന് പിന്നാലെ അമൃതക്കൊപ്പമാണ് സാറ താമസിക്കുന്നത്. സുഷാന്ത് സിങ് രാജ്പുത്ത് നായകനായി 2018 ല്‍ പുറത്തിറങ്ങിയ കേദാറാണ് സാറയുടെ ആദ്യ ചിത്രം. വിക്കി കൗശല്‍ നായകനാക്കി ലക്ഷ്മണ്‍ ഉടേക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സാറയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്.

Next Story