Top

'ഇനി മഹാഭാരതത്തില്‍ അഭിനയിക്കണം'; സ്വപ്‌ന സിനിമയെന്ന് സെയ്ഫ് അലി ഖാന്‍

രാമയണ ചരിത്രം പറയുന്ന പ്രഭാസ് ചിത്രം 'ആദിപുരുഷാ'ണ് സെയ്ഫ് അലിഖാന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം

7 Oct 2022 11:47 AM GMT
ഫിൽമി റിപ്പോർട്ടർ

ഇനി മഹാഭാരതത്തില്‍ അഭിനയിക്കണം; സ്വപ്‌ന സിനിമയെന്ന് സെയ്ഫ് അലി ഖാന്‍
X

ഇതിഹാസ കഥ മഹാഭാരതം സിനിമയാക്കിയാല്‍ അഭിനയിക്കണമെന്ന് ബോളിവുഡ് താരം ആമിര്‍ ഖാന്‍. തന്റെയും തന്റെ ജനറേഷനിലുള്ള ഭൂരിഭാഗം താരങ്ങളുടെയും സ്വപ്‌നമാണ് മഹാഭാരതമെന്ന് നടന്‍ പറഞ്ഞു. തെന്നിന്ത്യന്‍ ബോളിവുഡ് താരങ്ങളെ ഒന്നിപ്പിച്ച് ചെയ്യാനാണ് ആഗ്രഹമെന്നും ബോളിവുഡ് ബബിളിനോട് സംസാരിക്കെ സെയ്ഫ് പ്രതികരിച്ചു.

'മഹാഭാരതം ആരെങ്കിലും ലോര്‍ഡ് ഓഫ് ദ റിംഗ്‌സ് പോലെ ആക്കിയാല്‍ അഭിനയിക്കണമെന്നാണ് ആഗ്രഹം. കച്ചേ ധാഗെ മുതല്‍ അജയ് ദേവ്ഗണുമായി അതിനെക്കുറിച്ച് സംസാരിക്കാറുണ്ട്. ഞങ്ങളുടെ തലമുറയിലെ ഭൂരിഭാഗം ആളുകള്‍ക്കും ഇത് ഒരു സ്വപ്‌ന പദ്ധതിയാണ്. ബോളിവുഡ് സിനിമ ഇന്‍ഡസ്ട്രിയെയും തെന്നിന്ത്യന്‍ സിനിമയെയും ഒന്നിപ്പിച്ച് ചെയ്യണമെന്നാണ് ആഗ്രഹം. അങ്ങനെയെങ്കില്‍ ഒരു ഗംഭീര സിനിമ നിര്‍മ്മിക്കും' സെയ്ഫ് വ്യക്തമാക്കി.

രാമയണ ചരിത്രം പറയുന്ന പ്രഭാസ് ചിത്രം 'ആദിപുരുഷാ'ണ് സെയ്ഫ് അലിഖാന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. രാവണന്റെ കഥാപാത്രത്തെയാണ് നടന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സിനിമയുടെ ടീസര്‍ റിലീസ് ചെയ്തതിന് പിന്നാലെ വലിയ തോതിലുള്ള ട്രോളുകള്‍ വിമര്‍ശനങ്ങളുമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ദൈവങ്ങളെയും ചരിത്രത്തെയും തെറ്റായി ചിത്രീകരിക്കുന്നുവെന്നാണ് ആരോപണം.

രാവണന്റെ കഥാപാത്രമായ സെയ്ഫ് അലി ഖാന് എതിരെ ശക്തമായ ആരോപണവുമായി ബിജെപി വക്താവ് മാളവിക അവിനാഷ് രംഗത്തെത്തിയിരുന്നു. ഇന്ത്യക്കാരന്‍ അല്ലെന്ന് തോന്നിപ്പിക്കും വിധമാണ് രാവണനെ ചിത്രീകച്ചിരിക്കുന്നതെന്നാണ് മാളവിക പറഞ്ഞത്. നീല കണ്ണുകളുള്ള, മേക്കപ്പ് ഇട്ട്, ലെതര്‍ ജാക്കറ്റ് ധരിച്ച രാവണനാണ് ചിത്രത്തിലുള്ളത്. സൃഷ്ടിപരമായ സ്വാതന്ത്ര്യത്തിന്റെ മറവില്‍ ഇങ്ങനെ ചെയ്യാന്‍ കഴിയില്ല. ഒരു സിനിമാ സംവിധായകന് മാത്രമല്ല, ആര്‍ക്കും ഇത് നിസ്സാരമായി കാണാനാവില്ല. അവര്‍ പ്രതിനിധീകരിക്കുന്നത് നമ്മുടെ ചരിത്രത്തെയാണ്' എന്നുമായിരുന്നു മാളവികയുടെ പ്രതികരണം.

Story Highlights; Saif Ali Khan says he wants to act in Mahabharata adaptation

Next Story