Top

'അതവരുടെ ചിന്താഗതിയുടെ പ്രശ്‌നമാണ്'; 'സൂര്യവന്‍ശി'യിലെ മുസ്ലീം വിരുദ്ധതയെ ന്യായീകരിച്ച് രോഹിത് ഷെട്ടി

തന്റെ മൂന്ന് സിനിമകളിലെയും വില്ലന്‍ കഥാപാത്രങ്ങള്‍ ഹിന്ദുക്കളായിരുന്നുവെന്നും, അത് എന്തുകൊണ്ടാണ് വിവാദമാകാത്തതെന്ന് സംവിധായകന്‍

16 Nov 2021 1:18 PM GMT
ഫിൽമി റിപ്പോർട്ടർ

അതവരുടെ ചിന്താഗതിയുടെ പ്രശ്‌നമാണ്; സൂര്യവന്‍ശിയിലെ മുസ്ലീം വിരുദ്ധതയെ ന്യായീകരിച്ച് രോഹിത് ഷെട്ടി
X

അക്ഷയ് കുമാര്‍ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം 'സൂര്യവന്‍ശി'യിലെ മുസ്ലീം വിരുദ്ധതയെ ന്യായീകരിച്ച് സംവിധായകന്‍ രോഹിത് ഷെട്ടി. തന്റെ മൂന്ന് സിനിമകളിലെയും വില്ലന്‍ കഥാപാത്രങ്ങള്‍ ഹിന്ദുക്കളായിരുന്നുവെന്നും, അത് എന്തുകൊണ്ടാണ് വിവാദമാകാത്തതെന്ന് സംവിധായകന്‍ ചോദിച്ചു. മതത്തെക്കുറിച്ച് സംസാരിക്കുന്നെങ്കില്‍ അത് അവരുടെ ചിന്താഗതിയുടെ പ്രശ്‌നമാണെന്നും രോഹിത് ഷെട്ടി ദ ക്വിന്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

രോഹിത് ഷെട്ടിയുടെ വാക്കുകള്‍;

'എന്റെ മൂന്ന് സിനിമകളിലെയും വില്ലന്‍ കഥാപാത്രങ്ങള്‍ ഹിന്ദുക്കളായിരുന്നു. അത് എന്തുകൊണ്ടാണ് വിവാദമാകാത്തത്?. പാക്കിസ്ഥാനില്‍ നിന്നുള്ള തീവ്രവാദിയെ ചിത്രീകരിക്കുമ്പോള്‍ അയാളുടെ മതം എന്തായിരിക്കും. സിനിമയില്‍ ഒരാളുടെയും മതത്തെക്കുറിച്ച് സംസാരിക്കുന്നില്ല. 'ബാഡ് മുസ്ലീംസ്' എന്ന ചിന്താഗതി പ്രചരിപ്പിക്കുന്നത് ചില സവര്‍ണ ഹിന്ദുക്കളാണെന്ന് ചില വാര്‍ത്തകളില്‍ ഞാന്‍ കണ്ടു. അത് തെറ്റാണ്.

സൂര്യവന്‍ഷിയുടെ നിര്‍മ്മാണത്തില്‍ ജാതിയെകുറിച്ചോ മതത്തെക്കുറിച്ചോ ഞങ്ങള്‍ സംസാരിച്ചിട്ടില്ല. സിനിമയില്‍ അത് പറയാന്‍ ശ്രമിച്ചിട്ടില്ലെങ്കില്‍ പിന്നെങ്ങനെയാണ് ആളുകള്‍ അതിനെക്കുറിച്ച് സംസാരിക്കുന്നത്. നല്ല മനുഷ്യനും മോശം മനുഷ്യനും എന്നത് അവരുടെ മതവുമായി ബന്ധപ്പെടുത്തുന്നത് എന്തുകൊണ്ടാണ്. ചിത്രത്തില്‍ പ്രദര്‍ശിപ്പിച്ചത് തെറ്റായിരുന്നെങ്കില്‍ എല്ലാവരും അതേക്കുറിച്ച് സംസാരിക്കുമായിരുന്നു. എന്നാല്‍ ചിലര്‍ മാത്രമാണ് അതെക്കുറിച്ച് സംസാരിച്ചത്. അങ്ങനെയെങ്കില്‍ അത് അവരുടെ ചിന്താഗതിയുടെ പ്രശ്‌നമാണ്. അത് തിരുത്തേണ്ടത് അവരാണ്'.

Next Story

Popular Stories