Top

കെജിഎഫ് ചാപ്റ്റർ 2 കാണാൻ റോയൽ ചലഞ്ചേഴ്‌സ് ; ചാപ്റ്റർ 3യ്ക്കായി കാത്തിരിക്കുന്നുവെന്ന് താരങ്ങൾ, വീഡിയോ

കഴിഞ്ഞ ദിവസം രാത്രി നടന്ന സ്‌ക്രീനിംഗില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഭാഗമായ നിരവധി താരങ്ങൾ പങ്കെടുക്കുകയും ചിത്രം ഇഷ്ടപ്പെട്ടതായി അറിയിക്കുകയും ചെയ്തു

21 April 2022 12:51 PM GMT
ഫിൽമി റിപ്പോർട്ടർ

കെജിഎഫ് ചാപ്റ്റർ 2 കാണാൻ റോയൽ ചലഞ്ചേഴ്‌സ് ; ചാപ്റ്റർ 3യ്ക്കായി കാത്തിരിക്കുന്നുവെന്ന് താരങ്ങൾ, വീഡിയോ
X

യാഷ് നായകനായി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത 'കെ.ജി.എഫ്. ചാപ്റ്റര്‍ 2' ആഗോള റെക്കോഡുകളും നേടി പ്രദർശനം തുടരുകയാണ്. ഇന്ത്യയൊട്ടാകെ ആഘോഷമാക്കിയ ചിത്രം ഇപ്പോൾ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് ടീമും ഏറ്റെടുത്തിരിക്കുകയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി ബയോ ബബിളില്‍ ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനാമാണ് നടത്തിയത്.

കഴിഞ്ഞ ദിവസം രാത്രി നടന്ന സ്‌ക്രീനിംഗില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഭാഗമായ നിരവധി താരങ്ങൾ പങ്കെടുക്കുകയും ചിത്രം ഇഷ്ടപ്പെട്ടതായി അറിയിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധയമങ്ങളിൽ ചർച്ചയാകുന്നത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും ചിത്രം കണ്ട താരങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

ആദ്യഭാഗം കണ്ടപ്പോൾ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയായിരുന്നു. ഇനി മൂന്നാം ഭാഗത്തിനായി വെയിറ്റ് ചെയ്യുകയാണ്, ഈ വർക്ക് സ്ട്രെസ്സിനിടയിലെ ഒരു വലിയ ബ്രേക്ക് ആണ് ചിത്രം, ഒരു മാസ് ചിത്രം തന്നെയാണ്, റോക്കി ഭായിക്കായി കാത്തിരിക്കുകയായിരുന്നു, യഷിന്റെ വലിയ ഫാൻ ആണ് എന്നിങ്ങനെ മികച്ച പ്രതിയകരണമാണ് താരങ്ങൾ പങ്കുവച്ചത്.

Story highlights: RCB to watch KGF Chapter 2; Players says they are waiting for Chapter 3

Next Story