Top

'കെജിഎഫ് വന്‍മരം, നിഴലില്‍ ഒരു മരവും വളരുന്നില്ല'; ബോളിവുഡ് ഒടിടിയ്ക്ക് വേണ്ടി മാത്രം സിനിമ ചെയ്യേണ്ടിവരുമെന്ന് രാംഗോപാല്‍ വര്‍മ

14 May 2022 5:34 AM GMT
ഫിൽമി റിപ്പോർട്ടർ

കെജിഎഫ് വന്‍മരം, നിഴലില്‍ ഒരു മരവും വളരുന്നില്ല; ബോളിവുഡ് ഒടിടിയ്ക്ക് വേണ്ടി മാത്രം സിനിമ ചെയ്യേണ്ടിവരുമെന്ന് രാംഗോപാല്‍ വര്‍മ
X

യഷ് പ്രധാന പ്രധാന കഥാപാത്രമായെത്തി വന്‍ വിജയമായ ചിത്രം കെജിഎഫ് ചാപ്റ്റര്‍ 2വിനെ പ്രശംസിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. കെജിഎഫ് വന്‍ മരം പോലെയാണെന്നും അതിന്റെ നിഴലില്‍ മറ്റൊരു മരവും ഇല്ലെന്നും അദ്ദേഹം പറയുന്നു. ചിത്രം ഇരുണ്ട മേഖം പോലെയാണ് അതിന്റെ പ്രഹര ശേഷി മറ്റൊല്ലാ താരങ്ങളെയും സംവിധായകരെയും ഇല്ലാതാക്കുമെന്നും ബോളിവുഡ് ഉടന്‍ ഒടിടിയ്ക്ക് വേണ്ടിമാത്രം സിനിമ ചെയ്യേണ്ടി വരുമെന്നും സംവിധായകന്‍ ട്വീറ്റ് ചെയ്തു.

'എനിക്ക് തോന്നുന്നു, കെജിഎഫ് 2 ഒരു ഭീമമായ വൃക്ഷം പോലെയാണ്, അതിന്റെ നിഴലില്‍ ഒരു മരവും വളരുന്നില്ല,' രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു

'കെജിഎഫ് 2 ഒരു വലിയ ഇരുണ്ട മേഘം പോലെയാണ് മറ്റെല്ലാ വമ്പന്‍ സിനിമകള്‍ക്കും മേല്‍ അന്ത്യദിനം നിഴല്‍ വീഴ്ത്തുന്നത്, കറുത്ത മേഘങ്ങളുടെ പ്രഹരശേഷി മറ്റെല്ലാ താരങ്ങളെയും സംവിധായകരെയും ഇല്ലാതാക്കുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'പഴയ ഫാഷന്‍' ബിഗ്ടിക്കറ്റ് റിലീസുകളെ വിഴുങ്ങുന്ന മണല്‍ പോലെയാണ് കെജിഎഫ് 2' - രാം ഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തു.

രാം ഗോപാല്‍ വര്‍മ്മ ബോളിവുഡിനെ ദക്ഷിണേന്ത്യന്‍ സിനിമയുമായി താരതമ്യം ചെയ്യുന്നു. 'ദക്ഷിണേന്ത്യന്‍ സിനിമകള്‍ തീയറ്ററുകളില്‍ പോകുന്നതായി തോന്നുന്നു, വടക്കന്‍ സിനിമകള്‍ പോകുന്നതായി തോന്നുന്നില്ല, ബോളീവുഡ് ഉടന്‍ തന്നെ ഒടിടിക്ക് വേണ്ടി മാത്രം സിനിമകള്‍ നിര്‍മ്മിക്കുമെന്ന് തോന്നുന്നു,' അദ്ദേഹം ട്വീറ്റ് ചെയ്തു.

നേരത്തെ ബോളിവുഡ് സിനിമകളെ ദക്ഷിണേന്ത്യന്‍ സിനിമകളുമായി താരതമ്യം ചെയ്ത് രാം ഗോപാല്‍ വര്‍മ രംഗത്തെത്തിയിരുന്നു. 'തെലുങ്ക്, കന്നഡ സിനിമകള്‍ ബോളിവുഡിനെ കൊവിഡ് പോലെ ബാധിക്കുന്നു' എന്നാണ് അദ്ദേഹം പറഞ്ഞത്. ആര്‍ആര്‍ആര്‍', 'പുഷ്പ', 'കെജിഎഫ്' തുടങ്ങിയ സിനിമകളുടെ വമ്പന്‍ വിജയത്തിന് ശേഷം നല്ല ഉള്ളടക്കമുള്ള ഒരു തെന്നിന്ത്യന്‍ സിനിമയും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമെന്ന് തോന്നുന്നില്ല. ഹിന്ദി പ്രേക്ഷകരും പ്രാദേശിക താരങ്ങളെയും സിനിമകളെയും ഇഷ്ടപ്പെട്ടു തുടങ്ങി എന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights; Ramgopal varma says KGF2 is like an enoromous tree under whose shadow, no tree seems to be growing

Next Story

Popular Stories