Top

'നീ എന്റെ മകനായതില്‍ അഭിമാനം'; ബോബ് ബിശ്വാസ് ട്രെയ്‌ലര്‍ പങ്കുവച്ച് അമിതാഭ് ബച്ചന്‍

20 Nov 2021 11:56 AM GMT
ഫിൽമി റിപ്പോർട്ടർ

നീ എന്റെ മകനായതില്‍ അഭിമാനം; ബോബ് ബിശ്വാസ് ട്രെയ്‌ലര്‍ പങ്കുവച്ച് അമിതാഭ് ബച്ചന്‍
X

അഭിഷേക് ബച്ചന്‍ കേന്ദ്ര കഥപാത്രമാകുന്ന ചിത്രം 'ബോബ് ബിശ്വാസി'ന്റെ ട്രെയ്‌ലര്‍ പങ്കുവച്ച് അമിതാഭ് ബച്ചന്‍. 'നീ എന്റെ മകനായതില്‍ അഭിമാനിക്കുന്നു' എന്ന് ട്രെയ്‌ലര്‍ പങ്കുവച്ച് ബിഗ് ബി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ട്രെയ്‌ലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. നിരവധി താരങ്ങള്‍ അഭിഷേക് ബച്ചനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

വിദ്യാ ബാലന്‍ കേന്ദ്ര കഥാപാത്രമായി 2012ല്‍ പുറത്തിറങ്ങിയ 'കഹാനി'യിലെ കരാര്‍ കൊലയാളി ബോബ് ബിശ്വാസിനെ ചുറ്റിപ്പറ്റിയാണ് ചിത്രം മുന്നോട്ടു പോകുന്നത്. കഹാനിയില്‍ ശാശ്വത ചാറ്റര്‍ജിയായിരുന്നു ബോബ് വിശ്വാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്.

സുജയ് ഘോഷിന്റെ തിരക്കഥയില്‍ ദിയ അന്നപൂര്‍ ഘോഷണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഗൗരി ഖാന്‍, സുജോയ് ഘോഷ്, ഗൗരവ് വര്‍മ്മ എന്നിലര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിസംബര്‍ 3ന് സിനിമ ഒടിടി റിലീസായി പ്രേക്ഷകരിലേക്കെത്തും.


Next Story

Popular Stories