Top

നമ്പര്‍ പ്ലേറ്റില്‍ 'ഒന്ന്' തന്നെ; വിക്കി കൗശലിനെതിരായ പരാതി തെറ്റിദ്ധാരണമൂലമെന്ന് പൊലീസ്

അനുവാദമില്ലാതെ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് സിനിമയില്‍ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി

3 Jan 2022 7:46 AM GMT
ഫിൽമി റിപ്പോർട്ടർ

നമ്പര്‍ പ്ലേറ്റില്‍ ഒന്ന് തന്നെ; വിക്കി കൗശലിനെതിരായ പരാതി തെറ്റിദ്ധാരണമൂലമെന്ന് പൊലീസ്
X


ബോളിവുഡ് നടന്‍ വിക്കി കൗശലിനും താരത്തിന്റെ പുതിയ ചിത്രത്തിന്റെ അണിയറപ്രവര്‍ക്കര്‍ക്കുമെതിരെ നല്‍കിയ പരാതിയില്‍ വിശദ്ധീകരണവുമായി പൊലീസ്. അനുവാദമില്ലാതെ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് സിനിമയില്‍ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതിയിലാണ് പൊലീസ് വിശദീകരണം. സിനിയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തു വന്നതിന് പിന്നാലെയാണ് പരാതിക്കാരന്‍ രംഗത്തെത്തിയത്.

ബൈക്കിന്റെ നമ്പര്‍ പ്ലേറ്റില്‍ ഉള്ള അക്കം പരാതിക്കാരന്‍ അവകാശപ്പെട്ടതുപോലെ നാല് അല്ലെന്നും ഒന്നണെന്നും പോലീസ് വ്യക്തമാക്കി. നമ്പര്‍ പ്ലേറ്റില്‍ ഘടിപ്പിച്ചിരുന്ന ഒരു ബോള്‍ട്ട് കാരമാണ് ആശയക്കുഴപ്പമുണ്ടായത്. വിക്കി കൗശല്‍ ഉപയോഗിച്ചിരുന്ന ബൈക്കിന്റെ നമ്പര്‍ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഹൗസിന് അവകാശപ്പെട്ടതാണെന്നും ബങ്കന്‍ഗാം സബ് ഇന്‍സ്‌പെക്ടര്‍ രാജേന്ദ്ര സോണി പറഞ്ഞു.

അന്വേഷണത്തില്‍ ബൈക്കും നമ്പറും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടേത് തന്നെയാണ്. പരാതി തെറ്റിധാരണമൂലം ആണെന്നും പോലീസ് വ്യക്തമാക്കി. വിക്കി കൗശലും സാറ അലി ഖാനും ബൈക്കില്‍ സഞ്ചരിക്കുന്ന ഫോട്ടോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. ആള്‍ക്കൂട്ടത്തില്‍ ആരോ എടുത്ത ചിത്രം വൈറലായതോടെ ഇന്‍ഡോര്‍ സ്വദേശിയായ ജയ് സിംഗ് യാദവ് എന്നയാളാണ് പരാതിയുമായി എത്തിയത്.

Next Story