Top

പുതിയ കാറുകളോ ഫോണോ താല്‍പ്പര്യമില്ല, ലളിത ജീവിതമാണ് സല്‍മാന് ഇഷ്ടം

29 Nov 2021 10:28 AM GMT
ഫിൽമി റിപ്പോർട്ടർ

പുതിയ കാറുകളോ ഫോണോ താല്‍പ്പര്യമില്ല, ലളിത ജീവിതമാണ് സല്‍മാന് ഇഷ്ടം
X

സല്‍മാന്‍ ഖാന്‍ നായകനായ പുതിയ ചിത്രം 'ആന്റിം: ദി ഫൈനല്‍ ട്രൂത്ത്' പുറത്തിറങ്ങി മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മഹേഷ് മഞ്ജരേക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സല്‍മാന്‍ ഖാന്റെ സഹോദരി ഭര്‍ത്താവ് ആയുഷ് ശര്‍മ്മയാണ് പ്രതിനായക വേഷത്തിലെത്തിയിരിക്കുന്നത്. ആയുഷും മഹേഷും സല്‍മാനെക്കുറിച്ച് പറയുന്ന വാക്കുകളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. ലളിത ജീവിതം നയിക്കാന്‍ തയ്യാറാകുന്ന ഒരു വ്യക്തിയാണ് സല്‍മാന്‍ എന്നാണ് ഇരുവരും പറയുന്നത്.

'സല്‍മാന്‍ ഭായിയുടെ ജീവിതശൈലി, വീട് ഒക്കെ വളരെ ലളിതമാണ്. പുതിയ മോഡല്‍ ഫോണുകളോ കാറുകളോ ടെലിവിഷനോ അദ്ദേഹത്തിന് താല്‍പ്പരമില്ല. ഏറ്റവും വേഗതയേറിയ ഇന്റര്‍നെറ്റ് ഉപയോഗിക്കാനൊന്നും അദ്ദേഹം ശ്രദ്ധിക്കാറില്ല. അദ്ദേഹത്തിന് സിനിമകളോട് മാത്രമാണ് താല്‍പ്പര്യം. സല്‍മാനെ കുറച്ചുനേരം തനിച്ചാക്കിയാല്‍, ആ സമയത്ത് അദ്ദേഹം സിനിമ കാണും. അടിസ്ഥാന ഉപകരണങ്ങള്‍ മാത്രമുള്ള ജിം ആണ് സല്‍മാന്റേത്. കാറോ മറ്റ് ഉപകരണങ്ങളോ വാങ്ങാന്‍ ആരെങ്കിലും നിര്‍ബന്ധിക്കണം. അല്ലെങ്കില്‍ അതൊന്നും ശ്രദ്ധിക്കില്ല'.-ആയുഷ് പറഞ്ഞു.

നവംബര്‍ 26നാണ് ആന്റിം: ദി ഫൈനല്‍ ട്രൂത്ത് റിലീസ് ചെയ്ത്. ചിത്രം പുറത്തിറങ്ങിയതില്‍ ആരാധകരുടെ ആഘോഷം കൈവിട്ടുപോകുന്നത് തടയാന്‍ സല്‍മാന്‍ രംഗത്തെത്തിയിരുന്നു. തീയേറ്ററിന് മുന്നിലെ തന്റെ ഫ്‌ളക്‌സില്‍ പാലഭിഷേകം നടത്തിയ ആരാധകരുടെ വീഡിയോ പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം.

'ശുദ്ധജലം പോലും ലഭിക്കാതെ ഒട്ടേറെ പേര്‍ ദുരിതം അനുഭവിക്കുമ്പോള്‍ നിങ്ങള്‍ ഫഌ്‌സില്‍ പാലൊഴിച്ച് പാഴാക്കുകയാണ്. പാല്‍ നല്‍കണമെന്ന് അത്ര ആഗ്രഹിമുണ്ടെങ്കില്‍ നിങ്ങള്‍ അത് ദരിദ്രരായ കുഞ്ഞുങ്ങള്‍ക്ക് നല്‍കുക' ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയ്‌ക്കൊപ്പം അദ്ദേഹം കുറിച്ചു.

Next Story