Top

മൗനി റോയ് വിവാഹിതയാകുന്നു

ദുബായ് ആസ്ഥാനമായ മലയാളി ബാങ്കർ സൂരജ് നമ്പ്യാരാണ് വരൻ.

13 Jan 2022 2:37 PM GMT
ഫിൽമി റിപ്പോർട്ടർ

മൗനി റോയ് വിവാഹിതയാകുന്നു
X

ബോളിവുഡ് നടി മൗനി റോയ് വിവാഹിതയാകുന്നു. ദുബായ് ആസ്ഥാനമായ മലയാളി ബാങ്കർ സൂരജ് നമ്പ്യാരാണ് വരൻ. ജനുവരി 27ന് ​ഗോവയിൽ വെച്ച് വിവാഹം നടക്കുമെന്നാണ് റിപ്പോർട്ടുകൾ.

ജനുവരി 28ന് സിനിമാ സുഹൃത്തുക്കൾക്കായി പാർട്ടി സംഘടിപ്പിക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചടങ്ങുകൾ. കരൺ ജോഹർ, എക്താ കപൂർ, മനീഷ് മൽഹോത്ര, ആഷ്‌ക ഗരോഡിയ തുടങ്ങിയവർക്ക് ക്ഷണമുണ്ടെന്നും പറയപ്പെടുന്നു.

2006ൽ എക്താ കപൂറിന്റെ സാസ് ഭി കഭി ബാഹു ഥി എന്ന സീരിയലിലൂടെയാണ് മൗനി റോയ് അഭിനയരംഗത്തേക്ക് എത്തുന്നത്. ബാലാജി പ്രൊഡക്ഷന്‍സിന്റെ 'നാഗിന്‍' സീരീസിലൂടെയാണ് മൗനി ശ്രദ്ധ നേടുന്നത്. ഗോള്‍ഡ്, റോമിയോ ഇക്ബര്‍ വാള്‍ട്ടര്‍ തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു.

Next Story