Top

കാർത്തിക് ആര്യനും, കിയാര അദ്വാനിയും ഒന്നിക്കുന്നു; 'ഭൂൽ ഭുലയ്യ 2' മെയ് 20 ന്

എസ്എസ് രാജമൗലിയുടെ 'ആർആർആറു'മായുള്ള ക്ലാഷ് ഒഴിവാക്കാൻ മെയ് 20ലേക്ക് റിലീസ് മാറ്റിയിരിക്കുകയാണ്

2 Feb 2022 11:14 AM GMT
ഫിൽമി റിപ്പോർട്ടർ

കാർത്തിക് ആര്യനും, കിയാര അദ്വാനിയും ഒന്നിക്കുന്നു; ഭൂൽ ഭുലയ്യ 2 മെയ് 20 ന്
X

കാർത്തിക് ആര്യനും കിയാര അദ്വാനിയും ഒന്നിക്കുന്ന സൈക്കോളജിക്കൽ കോമഡി-ത്രില്ലർ 'ഭൂൽ ഭുലയ്യ 2' റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 25ന് റിലീസ് ചെയ്യാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ എസ്എസ് രാജമൗലിയുടെ 'ആർആർആറു'മായുള്ള ക്ലാഷ് ഒഴിവാക്കാൻ ഇപ്പോൾ മെയ് 20ലേക്ക് റിലീസ് മാറ്റിയിരിക്കുകയാണ്.

ചിത്രത്തിന്റെ പ്രൊഡക്ഷൻ ഹൗസായ ടി-സീരീസ് തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. "നിങ്ങളുടെ കലണ്ടറുകൾ അടയാളപ്പെടുത്തിക്കോളൂ! 2022 മെയ് 20-ന് 'ഭൂൽ ഭുലയ്യ 2'വിന്റെ വാതിലുകൾ വീണ്ടും തുറക്കാൻ പോകുകയാണ്!" എന്നായിരുന്നു പോസ്റ്റ്.

ചിത്രത്തിന്റെ ഒരു സീൻ ഇതിനു മുൻപ് അണിയറപ്രവർത്തകർ പങ്കുവെച്ചിരുന്നു. അക്ഷയ് കുമാർ, വിദ്യാ ബാലൻ, ഷൈനി അഹൂജ എന്നിവർ അഭിനയിച്ച 2007 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗമായയി ഭൂൽ ഭുലയ്യയിൽ രാജ്പാൽ യാദവും എത്തുന്നുണ്ട്. ചിത്രം 2021 നവംബറിനു റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി ചിത്രീകരണത്തെ കാര്യമായി ബാധിച്ചിരുന്നു.

അനീസ് ബസ്മി സംവിധാനം ചെയ്യുന്ന 'ഭൂൽ ഭുലയ്യ 2' ലും തബു അഭിനയിക്കുന്നുണ്ട്. ഫർഹാദ് സാംജിയും ആകാശ് കൗശിക്കും ചേർന്നാണ് രണ്ടാം ഭാഗം എഴുതിയത്. ടി-സീരീസ്, സിനി 1 സ്റ്റുഡിയോ എന്നിവയുടെ ബാനറിൽ ഭൂഷൺ കുമാർ, മുറാദ് ഖേതാനി, കൃഷൻ കുമാർ എന്നിവർ ചേർന്നാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

Next Story