Top

കരീന - ഹൃത്വിക് റോഷൻ ചിത്രം; 19 വർഷത്തെ ഇടവേളക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നു

ചിത്രത്തിന് 'ഉലജ്' എന്നാണ് പേരിട്ടിരിക്കുന്നത്

27 Jan 2022 4:10 AM GMT
ഫിൽമി റിപ്പോർട്ടർ

കരീന - ഹൃത്വിക് റോഷൻ ചിത്രം; 19 വർഷത്തെ ഇടവേളക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നു
X

ബോളിവുഡ് താരജോഡികളിൽ ഒരുകാലത്ത് ആരാധകരുടെ ഇഷ്ട കോമ്പിനേഷൻ ആയിരുന്നു കരീന -ഹൃത്വിക് റോഷൻ കോംബോ. എന്നാൽ 2003ലെ 'മെയിൻ പ്രേം കി ദീവാനി ഹൂ' എന്ന ചിത്രത്തിന് ശേഷം ഇരുവരും പിന്നീട് ഒരുമിച്ചു സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. എന്നാൽ ഇപ്പോൾ നീണ്ട 19 വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുകയാണ് എന്നാണ് പുതിയ റിപ്പോർട്ട്.

ബോളിവുഡ് ലൈഫ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ജംഗ്‌ലീ പിക്‌ചേഴ്‌സിന്റെ ബാനറിൽ ഒരു ചിത്രത്തിനായി പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് അഭിനേതാക്കളെ സമീപിച്ചതായാണ് വാർത്ത. ചിത്രത്തിന് 'ഉലജ്' എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രം ഇപ്പോൾ പ്രാരംഭ ഘട്ടത്തിലാണ്.

ഹൃത്വിക് ഇതുവരെ അനുമതി നൽകിയിട്ടില്ല. അദ്ദേഹത്തിന്റെ ഡേറ്റ് ലഭ്യതയെ ആശ്രയിച്ചാകും മുന്നോട്ടു പോകുക. ഈ രണ്ട് താരങ്ങളും സമ്മതം മൂളിയാൽ മാത്രമേ നിർമ്മാതാവ് ബജറ്റ് നടപടികൾ ആരംഭിക്കൂ. ഒരു ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇത്, ഭൂരിഭാഗം ചിത്രീകരണവും മുംബൈയിൽ നിന്നായിരിക്കും എന്നും ബോളിവുഡ് ലൈഫ് റിപ്പോർട്ട് ചെയ്യുന്നു.

Next Story