Top

ഹൃതിക് ദീപിക ചിത്രം 'ഫൈറ്ററിന്' വെല്ലുവിളിയുമായി രണ്‍ബിര്‍; രണ്ട് ചിത്രവും ഒരേ ദിവസം റിലീസ്

ഫൈറ്റർ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപനം പോലും പ്രേക്ഷക ശ്രെദ്ധ നേടിയിരുന്നതാണ്. അതിനിടയിലാണ് റൺബിറിന്റെ ചിത്രവും അതെ ദിവസം തന്നെ റിലീസ് ചെയ്യുമെന്ന വാർത്ത

19 Nov 2021 12:17 PM GMT
ഫിൽമി റിപ്പോർട്ടർ

ഹൃതിക് ദീപിക ചിത്രം ഫൈറ്ററിന് വെല്ലുവിളിയുമായി രണ്‍ബിര്‍; രണ്ട് ചിത്രവും ഒരേ ദിവസം റിലീസ്
X

2023 റിപ്പബ്ലിക്ക് ദിനത്തിൽ റിലീസ് ചെയ്യാനൊരുങ്ങുന്ന ഹൃതിക് റോഷൻ ദീപിക പദുക്കോൺ താരജോഡികളിൽ പിറക്കുന്ന ബോളിവുഡ് ചിത്രമാണ് 'ഫൈറ്റർ'. എന്നാൽ ബോക്സ്ഓഫീസിൽ ഫൈറ്ററിനോട് പൊരുതുവാൻ റൺബിറിന്റെ പുതിയ ചിത്രം എത്തുന്നു എന്ന വാർത്തയാണ് സമൂഹ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. ഫൈറ്റർ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപനം പോലും പ്രേക്ഷക ശ്രെദ്ധ നേടിയിരുന്നതാണ്. അതിനിടയിലാണ് റൺബിറിന്റെ ചിത്രവും അതെ ദിവസം തന്നെ റിലീസ് ചെയ്യുമെന്ന വാർത്ത.

സിദ്ധാർഥ് ആനന്ദ് ആണ് ഫൈറ്റർ സംവിധാനം ചെയ്യുന്നത്. വൈകോം 18 സ്റ്റുഡിയോസ്, മംമ്‍ത ആനന്ദ്, രാമൺ, ചിബ്ബ്, അങ്കു പാണ്ഡെ എന്നിവരാണ് ഫൈറ്റർ നിർമിക്കുന്നത്. ഹൃത്വിക് റോഷനും ദീപിക പദുക്കോണും താര ജോഡികളാകുന്ന ആദ്യ ചിത്രമാണ് ഫൈറ്റർ എന്ന പ്രത്യേകതകൂടി ഈ ചിത്രത്തിനുണ്ട്. ഹൃത്വിക് റോഷന്റേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയത് വാർ എന്ന ചിത്രം ആയിരുന്നു.

അതെ സമയം, രൺബിർ കപൂർ നായകനാകുന്ന ചിത്രം ലവ് രഞ്‍ജൻ ആണ് സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ഫൈറ്ററും രൺബിർ ചിത്രവും ഒരേ ദിവസം തന്നെ ഏറ്റുമുട്ടുമ്പോൾ, ആരുടെ ചിത്രമാണ് ബോക്സോഫീസ് തകർക്കുക എന്നറിയാൻ പ്രേക്ഷകരും ആകാംഷയോടെ കാത്തിരിക്കുകയാണ്. രൺബിർ കപൂർ നായകനാകുന്ന ചിത്രത്തിൽ ശ്രദ്ധ കപൂറാണ് നായികയായി എത്തുന്നത്.

Next Story