Top

ധനുഷിന്റെ രണ്ടു വലിയ ബോളിവുഡ് ചിത്രങ്ങൾ ഒരുങ്ങുന്നു; ഒന്ന് 'അദ്രങ്കി റെ' സംവിധായകനൊപ്പം

7 വർഷത്തിന് ശേഷം ധനുഷ് അഭിനയിക്കുന്ന ആദ്യ ഹിന്ദി ചിത്രമായിരുന്നു 'അദ്രങ്കി റെ'

25 Jan 2022 11:20 AM GMT
ഫിൽമി റിപ്പോർട്ടർ

ധനുഷിന്റെ രണ്ടു വലിയ ബോളിവുഡ് ചിത്രങ്ങൾ ഒരുങ്ങുന്നു; ഒന്ന് അദ്രങ്കി റെ സംവിധായകനൊപ്പം
X

'രാഞ്ജന'യ്ക്കും 'അദ്രങ്കി റെ'യ്ക്കും ശേഷം, ധനുഷ് തന്റെ അടുത്ത ചിത്രത്തിനായി ആനന്ദ് എൽ റായിയുമായി ഒരുങ്ങുകയാണ്. ആനന്ദ് എൽ റായിയുടെ ഹോം ബാനർ കളർ യെല്ലോ നിർമ്മിക്കുന്ന ഒരു ആക്ഷൻ ലവ് സ്റ്റോറിയ്ക്കായാണ് ധനുഷ് ഇനി തയ്യാറെടുക്കുന്നത്. ഇത് കൂടാതെ മറ്റൊരു ബോളിവുഡ് ചിത്രത്തിലും ധനുഷ് കരാർ ഒപ്പിട്ടിട്ടുണ്ട് എന്നാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഈ സിനിമയെ കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

ധനുഷ് അവസാനമായി സാറാ അലി ഖാനും അക്ഷയ് കുമാറിനുമൊപ്പം 'അദ്രങ്കി റെ' എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. 7 വർഷത്തിന് ശേഷം ധനുഷ് അഭിനയിക്കുന്ന ആദ്യ ഹിന്ദി ചിത്രമായിരുന്നു 'അദ്രങ്കി റെ'. തന്റെ സിനിമകളിൽ ദക്ഷിണേന്ത്യൻ താരം ആവിശ്യമെങ്കിൽ ആദ്യം ഓടിവരുന്ന മുഖം ഇപ്പോഴും ധനുഷിന്റേതാണ് എന്നാണ് സംവിധായകൻ ആനന്ദ് ഒരു അഭിമുഖത്തിൽ പറഞ്ഞത്.

"എന്റെ ഹിന്ദി സിനിമയിലേക്ക് അദ്ദേഹത്തെ തിരികെ കൊണ്ടുവരാൻ എനിക്ക് ഏഴ് വർഷമെടുത്തു. ഇത് ധനുഷിന്റേതാണ്. അദ്ദേഹം എനിക്ക് ഒരു നടൻ എന്നതിലുപരി ഒരു സഹോദരനെ പോലെയാണ്. ഞാൻ പ്രവർത്തിച്ചിട്ടുള്ളതിൽ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് അദ്ദേഹം," ആനന്ദ് പിടിഐയോട് പറഞ്ഞു.

'അദ്രങ്കി റെ' മികച്ച വിജയം നേടി ഇപ്പോഴും മുൻപിൽ തന്നെയാണ്. ചിത്രത്തിലെ പാട്ടുകളും ഹിറ്റ് ലിസ്റ്റിൽ ഇടം നേടിക്കഴിഞ്ഞു. ടി സിരീസ്, കളർ യെല്ലോ പ്രൊഡക്ഷൻസ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നീ ബാനറുകളിൽ ഭൂഷൺ കുമാർ, കൃഷൻ കുമാർ, അരുണ ഭാട്ടിയ, ഹിമാൻഷു ശർമ്മ, ആനന്ദ് എൽ റായ് എന്നിവരാണ് നിർമ്മാണം. ഛായാഗ്രഹണം പങ്കജ് കുമാർ, എഡിറ്റിംഗ് ഹേമൽ കോത്താരി, സംഗീതം എ ആർ റഹ്മാൻ. അതേസമയം, തിയറ്ററുകൾ തുറന്നതിനു ശേഷമുള്ള അക്ഷയ് കുമാറിന്റെയും ധനുഷിന്റെയും ആദ്യ ഒടിടി റിലീസ് ചിത്രമാണ് അതിരംഗീ രേ. ലക്ഷ്മി ആയിരുന്നു അക്ഷയ് കുമാറിന്റെ അവസാന ഒടിടി റിലീസ്. ധനുഷിന്റെ ജഗമേ തന്തിരം നെറ്റ്ഫഌക്‌സ് റിലീസ് ആയിരുന്നു.

Next Story